ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അൽ മർറി സംസാരിക്കുന്നു 

നിയമലംഘകരെ കണ്ടെത്താൻ എ.ഐ സാങ്കേതിക പദ്ധതി; പരീക്ഷണഘട്ടത്തിലെന്ന് അൽ മർറി

ദുബൈ: താമസ, സന്ദർശന നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതിക പദ്ധതി ജി.ഡി.ആർ.എഫ്.എ പൂർത്തിയാക്കിയതായി അൽ മർറി അറിയിച്ചു. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ സംവിധാനത്തിന് വ്യക്തികളെ തടഞ്ഞുനിർത്തുകയോ നേരിട്ട് ഇടപെടുകയോ ചെയ്യാതെ തന്നെ നിയമലംഘകരെ തിരിച്ചറിയാനും അവരുടെ യുഎഇയിലെ താമസം നിയമപരമാണോ എന്ന് പരിശോധിക്കാനും സഹായിക്കാനാകും.പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലേക്ക് തൊഴിൽ ആവശ്യത്തിനോ സന്ദർശനത്തിനോ എത്താൻ ആഗ്രഹിക്കുന്നവർ വിസയുമായി ബന്ധപ്പെട്ട ഇടപാടുകൾ ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളിലൂടെയും അംഗീകൃത ചാനലുകളിലൂടെയും മാത്രം നടത്തണമെന്ന് അൽ മർറി ആവശ്യപ്പെട്ടു. വിസ നടപടിക്രമങ്ങളും ആവശ്യമായ രേഖകളും അംഗീകൃത നിരക്കുകളും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. അംഗീകൃത വിസ നിരക്കുകൾ നിശ്ചിതമാണെന്നും അവ ഔദ്യോഗിക വെബ്സൈറ്റിലൂടെ എല്ലാവർക്കും പരിശോധിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - AI technology project to detect residency violators in trial phase, says Al Marri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.