അബൂദബി: രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷയും കൃഷി സുസ്ഥിരതയും ലക്ഷ്യമിട്ട് അബൂദബിയില്‍ കാര്‍ഷിക ഭൂമി പാട്ടത്തിന് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. ആവശ്യമായ ക്രമീകരണങ്ങളോടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഓരോ മുനിസിപ്പാലിറ്റിയിലും കാര്‍ഷിക പാട്ടക്കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പാണ് (ഡി.എം.ടി) ഉത്തരവ് പുറത്തിറക്കിയത്.
പാട്ടത്തിനെടുക്കുന്നയാള്‍ സ്ഥാപനവും അംഗീകൃത കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായി ഉപയോഗിക്കുന്ന ഫാമും സജ്ജീകരിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കലും കാര്‍ഷിക- കന്നുകാലി ഉൽപാദനം പ്രോത്സാഹിപ്പിക്കലും പദ്ധതിയുടെ ലക്ഷ്യമാണ്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി വാടകക്ക് എടുക്കുന്നയാള്‍ അബൂദബി അഗ്രിക്കള്‍ച്ചര്‍ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (അഡാഫ്‌സ) നിയമപരമായ അംഗീകാരം വാങ്ങിയിരിക്കണം. ബാധകമായ ഫീസും ചാര്‍ജുകളും തീര്‍പ്പാക്കിയ ശേഷം പാട്ടം നടപടികള്‍ക്ക് അതോറിറ്റിയുടെ അംഗീകാരവും കരസ്ഥമാക്കണം.
അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി ചെയര്‍മാനും ഉപപ്രധാനമന്ത്രിയും പ്രസിഡൻറ് അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉദ്യമത്തെ പ്രശംസിച്ചു. മേഖലയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിലും ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വര്‍ധിപ്പിക്കുന്നതിലും പ്രധാന പടിയായി ഇതിനെ പരിപോഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഫാമുകളുടെ മികച്ച ഉപയോഗം ഉറപ്പുവരുത്തുകയും കാര്‍ഷിക-കന്നുകാലി ഉല്‍പാദനം വർധിപ്പിക്കുകയും ഫാം ഉടമകളുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നും ൈശഖ് മന്‍സൂര്‍ പറഞ്ഞു.
മേഖലയുടെ നിയമ നിര്‍മാണം കൃഷിയിലും ഭക്ഷ്യ ഉല്‍പാദനത്തിലും നിക്ഷേപം പ്രോത്സാഹിപ്പിക്കും. അബൂദബിയിലെ കൃഷിയുടെയും കന്നുകാലി ഉല്പാദനത്തിെൻറയും വികസനത്തിന് പിന്തുണ നല്‍കുന്ന എല്ലാ പ്രാദേശിക, ഫെഡറല്‍ പങ്കാളികള്‍ക്കും പുറമെ മുനിസിപ്പാലിറ്റികളുടെയും ഗതാഗതത്തിെൻറയും (ഡി.എം.ടി) അഡാഫ്‌സയുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അറിവ് അധിഷ്ഠിത സുസ്ഥിര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും എണ്ണ ഇതര വരുമാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന് സംഭാവന നല്‍കുന്നതിനുമുള്ള സുപ്രധാന നാഴികക്കല്ലായി അബൂദബിയിലെ സമഗ്ര വികസന പ്രക്രിയകളെ പിന്തുണക്കുന്നതിന് അധികാരികള്‍ തമ്മിലുള്ള സഹകരണത്തിെൻറ പ്രാധാന്യവും ശൈഖ് മന്‍സൂര്‍ ഊന്നിപ്പറഞ്ഞു.
കാര്‍ഷിക പാട്ടക്കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം കാര്‍ഷികമേഖലയിലെ വരുമാനം വർധിപ്പിക്കാനും കാര്‍ഷിക ഉടമകളുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും വരുമാനം വർധിപ്പിക്കാനും കാര്‍ഷിക ഭൂമികളുടെ ഉപയോഗം മെച്ചപ്പെടുത്താനും ഉതകുമെന്ന് അഡാഫ്‌സ ഡയറക്ടര്‍ ജനറല്‍ സയീദ് അല്‍ ബഹരി സേലം അല്‍ അമേരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.