അഫ്രീൻ നിസാം സ്​റ്റുഡൻറ്​ ആർട്ടിസ്​റ്റ്​ ഓഫ് ദ ഇയർ

അബൂദബി: ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ റാസൽഖൈമയിൽ നടന്ന ഫൈൻ ആർട്സ്​ ഫെസ്​റ്റിവലിൽ സ്​റ്റുഡൻറ്​ ആർട്ടിസ്​റ്റ്​ ഓഫ് ദ ഇയർ ആയി അബൂദബി ഇന്ത്യൻ സ്കൂൾ ഗ്രേഡ് പത്ത് വിദ്യാർഥിനി അഫ്രീൻ നിസാമിനെ തെരഞ്ഞെടുത്തു. ബ്ലാക്ക് ബ്യൂട്ടി വിഭാഗത്തിലെ പെയിൻറിങ്ങിനാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരന്മാരിൽനിന്ന്​ അഫ്രീൻ നിസാമിന് ഒന്നാം സ്ഥാനം ലഭിച്ചത്. തിരുവനന്തപുരം മണക്കാട് സ്വദേശി നിസാമി​​​െൻറയും സനൂജയുടേയും മകളാണ് അഫ്രീൻ. ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരന്മാരുടെ ചിത്രങ്ങൾ മാർച്ച് രണ്ട് വരെ റാസൽഖൈമ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. വിഷ്വൽ ആർട്, പെയിൻറിങ്​, ഫോട്ടോഗ്രഫി തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ഫൈൻ ആർട്സ്​ ഫെസ്​റ്റിവൽ സംഘടിപ്പിച്ചത്. യു.എ.ഇ സാംസ്​കാരിക^വൈജ്ഞാനിക വികസന മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി സമ്മാനം വിതരണം ചെയ്തു. ശൈഖ ഹംന അൽ ഖാസിമി ചടങ്ങിൽ സംബന്ധിച്ചു. 
 

Tags:    
News Summary - afreen nissam students - uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.