Posted On
date_range Updated On
date_range അഫ്ഗാനിസ്താൻ പ്രസിഡൻറ് അഷ്റഫ് ഗനിക്ക് യു.എ.ഇ അഭയം നൽകി
ദുബൈ: താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് രാജ്യംവിട്ട അഫ്ഗാനിസ്താൻ പ്രസിഡൻറ് അഷ്റഫ് ഗനിക്ക് യു.എ.ഇ അഭയം നൽകി. മാനുഷികപരിഗണന നൽകിയാണ് ഗനിക്കും കുടുംബത്തിനും അഭയം നൽകിയതെന്ന് യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച താലിബാൻ സേന തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിനെ തുടർന്ന് ഗനി അയൽ രാജ്യമായ തജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായി പിന്നീട് റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് യു.എ.ഇയിൽ എത്തിയതായി സ്ഥിരീകരണം വന്നത്. 2014 മുതൽ ആറുവർഷത്തിലേറെ അഫ്ഗാൻ പ്രസിഡൻറായിരുന്നു ഗനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.