അ​ഡ്വ. ടി.​കെ മു​ഹ​മ്മ​ദ് അ​സ്‌​ലം

അ​ഡ്വ. ടി.​കെ. മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ന് ഡോ​ക്ട​റേ​റ്റ്

ദു​ബൈ: ദു​ബൈ ഇ​സ്‌​ലാ​മി​ക് ബാ​ങ്ക് ലീ​ഗ​ൽ അ​ഡ്വൈ​സ​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഡ്വ. ടി.​കെ. മു​ഹ​മ്മ​ദ് അ​സ്‍ല​മി​ന് നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ്.

‘ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ളി​ലെ കൃ​ത്രി​മ​ങ്ങ​ൾ, വ്യാ​ജ രേ​ഖ ച​മ​ക്ക​ൽ എ​ന്നി​വ​യെ പ്ര​ത്യേ​കം അ​ടി​സ്ഥാ​ന​മാ​ക്കി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ബാ​ങ്കി​ങ് നി​യ​മ പ​ഠ​ന​വും സ​ർ​ക്കാ​ർ പ്ര​തി​ക​ര​ണ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​നാ​ണ് ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്.

2018ൽ ​രാ​ജ​സ്ഥാ​നി​ലെ ഒ.​പി.​ജെ.​എ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ആ​രം​ഭി​ച്ച ഗ​വേ​ഷ​ണ പ​ഠ​നം ഡോ. ​ദി​നേ​ശ് ബാ​ബു​വി​ന്റെ കീ​ഴി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ർ നാ​ടു​വി​ല​ങ്ങാ​ടി സ്വ​ദേ​ശി​യാ​ണ്. ടി.​കെ. കു​ഞ്ഞി​മൊ​യ്‌​ദു (ടി.​കെ കു​ഞ്ഞി​പ്പ), പി. ​ഫാ​ത്തി​മ എ​ന്നി​വ​രു​ടെ മ​ക​നാ​ണ്. ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യി​ലെ ക​ൺ​സ​ൽ​ട്ട​ൻ​റ് പെ​രി​യോ​ഡോ​ന്റി​സ്റ്റ് ഡോ. ​സ​മീ​റ മു​ഹ​മ്മ​ദ് ആ​ണ് ഭാ​ര്യ. ഡോ. ​ഫി​ദ മു​ഹ​മ്മ​ദ്, റൈ​ഹാ​ൻ മു​ഹ​മ്മ​ദ് അ​സ്‌​ലം, ഫ​ർ​ഹാ​ൻ മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മ​രു​മ​ക​ൻ: ഡോ. ​ഇ​ജാ​സ് അ​ലി.

Tags:    
News Summary - Adv. TK Muhammad Aslamin Ph.D

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.