അബൂദബി: ദ്രവീകൃത പ്രകൃതി വാതക(എൽ.എൻ.ജി) വിതരണത്തിന് ചൈനീസ് കമ്പനികളുമായി കരാറിലെത്തി അബൂദബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്). ഇ.എൻ.എൻ നാചുറൽ ഗ്യാസ് യൂനിറ്റുമായുള്ള 15 വർഷത്തെ കരാറിൽ പ്രതിവർഷം 10 ലക്ഷം ടൺ വരെ എൽ.എൻ.ജി അഡ്നോക് വിതരണം ചെയ്യുമെന്ന് ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു. യു.എ.ഇയും ചൈനയും തമ്മിൽ ഒപ്പുവെക്കുന്ന ഏറ്റവും വലിയ എൽ.എൻ.ജി വിതരണ കരാറാണിത്. കഴിഞ്ഞയാഴ്ച വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക്കിന്റെ മാനേജിങ് ഡയറക്ടറും ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവുമായ ഡോ. സുൽത്താൻ അൽ ജാബിറിന്റെ ചൈന സന്ദർശന വേളയിലാണ് കരാർ പൂർത്തിയായത്. സന്ദർശന വേളയിൽ മറ്റു രണ്ട് ചൈനീസ് കമ്പനികളായ സി.എൻ.ഒ.ഒ.സി ഗ്യാസ് ആൻഡ് പവർ ഗ്രൂപ്, ഷെൻഹുവ ഓയിൽ എന്നിവയുമായി എൽ.എൻ.ജി വിതരണ കരാറുകൾ അഡ്നോക് പ്രഖ്യാപിച്ചിട്ടുമുണ്ട്.
ചൈനയും യു.എ.ഇയും തമ്മിലെ സാമ്പത്തിക സഹകരണം ശക്തമാകുന്നതിനിടെയാണ് പുതിയ കരാറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയുമായുള്ള ദീർഘകാല ബിസിനസ് ബന്ധം വർധിപ്പിക്കുന്നതിനായി കഴിഞ്ഞ ആഴ്ച അഡ്നോക് ബെയ്ജിങ്ങിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഓഫിസ് തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.