ഷാർജ: റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമാക്കി ഷാർജ മ്യൂസിയം അതോറിറ്റി (എസ്.എം.എ). സമ്പുഷ്ടമായ ഇസ്ലാമിക ചരിത്രങ്ങളിലേക്ക് വെളിച്ചംവീശുന്ന മ്യൂസിയം ഏറെ പ്രശസ്തമായ ടൂറിസം കേന്ദ്രംകൂടിയാണ്. 1987ലാണ് 10,000 ചതുരശ്ര മീറ്ററിൽ മ്യൂസിയം നിർമിച്ചിരിക്കുന്നത്. പരമ്പരാഗത അറബ്-ഇസ്ലാമിക് ഡിസൈനുകൾ പ്രതിഫലിക്കുന്ന വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന കെട്ടിടം ഏറെ മനോഹരമാണ്.
സന്ദർശകർക്ക് ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പഠിക്കാനുള്ള മികച്ച അവസരമാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. തറാവീഹും രാത്രിപ്രാർഥനയുടെ തിരക്കും പരിഗണിച്ച് റമദാനിന്റെ അവസാന പത്തു ദിവസം വൈകുന്നേരത്തെ സമയം ക്രമീകരിക്കും. അതോടൊപ്പം റമദാൻ 28, 29 ദിവസങ്ങളിൽ പെരുന്നാൾ ഒരുക്കങ്ങൾക്കായി അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.