വാഹനങ്ങളുടെ കൂട്ട ഇടി; റാസല്‍ഖൈമയില്‍  എട്ടു വയസ്സുകാരി മരിച്ചു

റാസല്‍ഖൈമ: വാഹനങ്ങള്‍ തമ്മില്‍ ശക്തമായ ഇടിയുടെ ആഘാതത്തില്‍ റാസല്‍ഖൈമയില്‍ എട്ടു വയസ്സുകാരിക്ക് ദാരുണ അന്ത്യം. ഏഴ് വയസ്സുകാരി സഹോദരിയെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
സ്വദേശി യുവതിയായ (32) ഇവരുടെ മാതാവ് ഓടിച്ച കാറിലായിരുന്നു ഇരുവരുമെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹസന്‍ ഇബ്രാഹിം അലി പറഞ്ഞു. 
ശരിയായ ദിശയില്‍ സഞ്ചരിച്ചിരുന്ന ഇവരുടെ വാഹനത്തിന് മുമ്പിലേക്ക് ഇട റോഡില്‍ നിന്ന് അപ്രതീക്ഷിതമായി മറ്റൊരു വാഹനവും എതിര്‍ ദിശയില്‍ നിന്നെത്തിയ മറ്റൊരു വാഹനവും കടന്നുവന്നത്​ വാഹനത്തി​​​െൻറ നിയന്ത്രണം നഷ്​ടപ്പെടുത്തുകയായിരുന്നുവെന്നാണ്​ പ്രാഥമിക വിവരമെന്ന് അധികൃതര്‍ അറിയിച്ചു. 
വിവരമറിഞ്ഞ പൊലീസ് പട്രോള്‍ വിഭാഗവും അനുബന്ധ സംവിധാനങ്ങളും സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.
 അതേസമയം, രാജ്യത്ത് നടത്തി വരുന്ന വ്യാപകമായ ഗതാഗത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അപകടങ്ങള്‍ തുടര്‍കഥയാകുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഹസന്‍ ഇബ്രാഹിം അലി പറഞ്ഞു.

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.