റാസല്‍ഖൈമ: രണ്ടാഴ്ച്ച മുമ്പ് റാസല്‍ഖൈമ അല്‍ ശമലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ സഖര്‍ ആശുപത്ര ിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ട് വയസ്സുകാരി ഫാത്തിമ സുല്‍ഫ മരണപ്പെട്ടു. റാസല്‍ഖൈമ മതകാര്യ വകുപ്പിന് കീഴില്‍ ഇമാമായി സേവനമനുഷ്ഠിക്കുന്ന ലക്ഷദ്വീപ് സ്വദേശി ഹാഫിദ് അസ്ഗര്‍ യാസീൻെറ മകളാണ്.
ഈ മാസം 14ന് നാട്ടില്‍ നിന്നെത്തിയവരെ മാതാപിതാക്കൾക്കൊപ്പം സന്ദര്‍ശിച്ച് മടങ്ങവെ കാര്‍ അല്‍ ശമലില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അസ്ഗറിനും പരിക്കേറ്റിരുന്നു. മാജിദ ബീവിയാണ് മാതാവ്. ഖബറടക്കം റാസല്‍ഖൈമയിലെ ഖബര്‍സ്ഥാനില്‍ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.