???? ???? ??????????????????

അല്‍ ദഫ്റ ഉത്സവത്തില്‍ മൂന്നര കോടി ദിര്‍ഹത്തിന്‍െറ സമ്മാന മഴ

അബൂദബി: പത്താമത് അല്‍ ദഫ്റ ഉത്സവത്തില്‍ പൈതൃക മത്സരങ്ങള്‍ക്കുള്ള ആകെ സമ്മാനത്തുക മൂന്നര കോടി ദിര്‍ഹം. വിവിധ മത്സരങ്ങള്‍ക്കുള്ള 1200ഓളം സമ്മാനമായാണ് ഇത്രയും തുക നല്‍കുന്നത്.  
ഡിസംബര്‍ 29 വരെ നീളുന്ന ഉത്സവത്തോടനുബന്ധിച്ച മത്സരങ്ങളില്‍ 25,000 ഒട്ടകങ്ങളുമായി 1500 പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
പടിഞ്ഞാറന്‍ ഖേലയിലെ ജനങ്ങളുടെ ആവശ്യ പ്രകാരം ഫാല്‍ക്കണ്‍ സൗന്ദര്യ മത്സരം, സലൂക്കി സൗന്ദര്യ മത്സരം എന്നിവ ഇത്തവണ പുതുതായി തുടങ്ങിയതായി അബൂദബി സാംസ്കാരിക പരിപാടി-പൈതൃകോത്സവ കമ്മിറ്റി പ്രോജക്ട് മാനേജ്മെന്‍റ് ഡയറക്ടര്‍ അബ്ദുല്ല ബുട്ടി ആല്‍ ഖുബൈസി പറഞ്ഞു. 
ഒട്ടകപ്പാല്‍ മത്സരമാണ് ഉത്സവത്തില്‍ ആദ്യം നടന്നത്. അസായീല്‍ (ഒമാനിലെ സ്വര്‍ണ-ചുവപ്പ് ഒട്ടക ഇനം), മജാഹിം (സൗദി അറേബ്യന്‍ കറുത്ത ഒട്ടകം), സങ്കരയിനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു ഒട്ടകപ്പാല്‍ മത്സരം. 
ഓരോ വിഭാഗത്തിലും കൂടുതല്‍ മികച്ച പാല്‍ നല്‍കുന്ന ഒട്ടകമാണ് വിജയിക്കുക. ഈ മത്സരത്തില്‍ മാത്രമായി മൊത്തം പത്ത് ലക്ഷം ദിര്‍ഹത്തിന്‍െറ സമ്മാനമാണ് നല്‍കിയത്. വിജയിച്ച ഓരോ ഒട്ടകവും പത്ത് ലിറ്ററിലധികം പാല്‍ ചുരത്തുന്നവയാണ്.  പ്രാദേശികമായി ലബന്‍ എന്നറിയപ്പെടുന്ന മോര് മത്സരവും സംഘടിപ്പിച്ചു.

 

News Summary - abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.