അബൂദബി ടൂർ: ആദ്യ ഘട്ടത്തിൽ ​ക്രിസ്​റ്റഫിന്​ വിജയം

അബൂദബി: അബൂദബി ടൂർ സൈക്കിളോട്ട മത്സരത്തി​​​െൻറ ആദ്യ ഘട്ടത്തിൽ യു.എ.ഇ ടീമായ എമിറേറ്റ്​സി​​​െൻറ അലക്​സാണ്ടർ ക്രിസ്​റ്റഫിന്​ വിജയം. ഡിമൻഷൻ ഡാറ്റയുടെ മാർക്ക്​ കാവൻഡിഷ്​ കൂട്ടിമുട്ടലിലേറ്റ പരിക്ക്​ കാരണം മത്സരത്തിൽനിന്ന്​ പിൻവാങ്ങി. 4:48:24 സമയത്തിൽ ഫിനിഷ്​ ചെയ്​താണ്​ അലക്​സാണ്ടർ ക്രിസ്​റ്റഫ്​ വിജയിച്ചത്​. ബർദിയാനി സി.എസ്​.എഫി​​​െൻറ ആൻഡ്രിയ ഗ്വാർഡിനി രണ്ടാം സ്​ഥാനവും മിഷൽട്ടൻ സ്​കോട്ടി​​​െൻറ കാലിബ്​ ഇവാൻ മൂന്നാം സ്​ഥാനവും നേടി.  വ്യാഴാഴ്​ച മത്സരത്തി​​​െൻറ രണ്ടാം ഘട്ടം നടക്കും. ഫെബ്രുവരി 25നാണ്​ മത്സരം സമാപിക്കുക.

Tags:    
News Summary - abudabi tour- uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.