അബൂദബി: അബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന 22ാമത് നാടകോത്സവം നവംബർ ഒന്നിന് ആരംഭിക്കും. മലയാളി സമാജം അങ്കണത്തിൽ രാത്രി എട്ടിന് ഒരുക്കുന്ന ഉദ്ഘാടന പരിപാടിയിൽ കേരപ്പിറവി ദിനാഘോഷവും നടക്കും. എൻ.എം.സി സി.ഇ.ഒ പ്രശാന്ത് മങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കേരളത്തനിമയുള്ള പരിപാടികൾക്ക് പുറമെ സന്തൂർ വിദഗ്ധൻ ഹരിദാസ് നേതൃത്വം നൽകുന്ന സന്തൂർ കച്ചേരിയും ഉണ്ടാകും. നവംബർ രണ്ടിനാണ് നാടകോത്സവത്തിലെ ആദ്യ നാടകം അരങ്ങിലെത്തുക. അൽെഎൻ മലയാളി സമാജം അവതരിപ്പിക്കുന്ന ‘ട്രയൽ’ (സംവിധാനം: സാജിദ് കൊടിഞ്ഞി) ആണ് ആദ്യ നാടകം. ഒമ്പതിന് കല അബൂബിയുടെ ‘മക്കൾ കൂട്ടം’ (ഷിനിൽ വടകര), 13ന് മലങ്കര തിയറ്റേഴ്സിെൻറ ‘ഇരുണ്ട സിംഹാസനം’ (ജാക്സൻ മാത്യു), 15ന് ഇന്ത്യൻ സോഷ്യൽ സെൻറർ അജ്മാനിെൻറ ‘നഖശിഖാന്തം’ (പ്രശാന്ത് നാരായണൻ), 16ന് കനൽ ദുബൈയുടെ ‘പറയാത്ത വാക്കുകൾ’ (സുധീർ ബാബു), 17ന് ഇ.സി.ജിയുടെ ‘ഭ്രാന്തവിചാരം’ (അജയ് പാർഥസാരഥി), 18ന് യുവകലാസാഹിതിയുടെ ‘ഭൂപടം മാറ്റിവരക്കുേമ്പാൾ’ (ഷൈജു അന്തിക്കാട്) എന്നീ നാടകങ്ങളും അരങ്ങേറും. ‘നാടക്’ ജനറൽ സെക്രട്ടറി ജെ. ശൈലജ, നാടക നടൻ പി.ടി. മനോജ് തുടങ്ങിയവർ വിധിനിർണയം നടത്തും. 19ന് രാത്രി എട്ടിന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.
നാടകോത്സവത്തോടനുബന്ധിച്ച് നാടക രചന മത്സരവും സംഘടിപ്പിക്കുന്നുണ്ടെന്ന് മലയാളി സമാജം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രചന മത്സര വിജയികൾക്ക് പുരസ്കാരം നൽകും. സൃഷ്ടികൾ നവംബർ 15ന് മുമ്പ് msamajam@gmail.com ഇ^മെയിൽ വിലാസത്തിൽ അയക്കുകയോ സമാജം ഒാഫിസിൽ എത്തിക്കുകയോ ചെയ്യണം. വാർത്താസമ്മേളനത്തിൽ മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസർ, ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്, കല വിഭാഗം സെക്രട്ടറി കെ.വി. ബഷീർ, സാഹിത്യ വിഭാഗം സെക്രട്ടറി അനീഷ് ബാലകൃഷ്ണൻ, ഭരണസമിതി ചെയർമാൻ ടി.പി. ഗംഗാധരൻ, മുൻ പ്രസിഡൻറുമാരായ അജയഘോഷ്, വക്കം ജയലാൽ, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിലേഷൻസ് ഡയറക്ടർ മൊയ്ദീൻ കോയ, എൻ.എം.സി ഗ്രൂപ്പ് പ്രതിനിധി രോഹിത് നാരായണൻ, എവർ സേവ് എം.ഡി സജീവൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.