Posted On
date_range Updated On
date_range സൗന്ദര്യത്തിൽ മുന്നിൽ അബൂദബി സായിദ് മ്യൂസിയം
അബൂദബി: 2026ലെ ലോകത്തെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് അബൂദബിയിലെ സായിദ് മ്യൂസിയം. വാസ്തുവിദ്യ മികവിനുള്ള പ്രിക്‌സ് വെര്‍സൈയില്‍ ആണ് പട്ടികയിലാണ് സായിദ് മ്യൂസിയം ഇടം നേടിയത്. ഏഴ് മ്യൂസിയങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ പശ്ചിമേഷ്യയില്‍ നിന്നുള്ള ഏക മ്യൂസിയവും ഇതാണ്. ചൈന, ജപ്പാന്‍, ലിത്വാനിയ, ഉസ്ബക്കിസ്താന്‍, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് മ്യൂസിയങ്ങള്‍.
പാരിസിലെ യുനസ്‌കോ ആസ്ഥാനത്തുവച്ചാണ് വര്‍ഷം തോറും ജേതാക്കള്‍ക്ക് പ്രിക്‌സ് വെര്‍സെയില്‍സ് പുരസ്‌കാരം കൈമാറുക. മ്യൂസിയങ്ങള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, കാമ്പസുകള്‍ എന്നിവയുടെ വാസ്തുവിദ്യയും രൂപകല്‍പ്പനയുമാണ് പ്രിക്‌സ് വെര്‍സെയില്‍സ് വിലയിരുത്താറ്. 2024ൽ ആണ് മ്യൂസിയങ്ങളെയും പുരസ്‌കാരത്തിനായി ഉൾപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.