അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിങ് കമ്മിറ്റി സത്യപ്രതിജ്ഞ ചടങ്ങിൽ പ്രസിഡന്റ് പി. ബാവ ഹാജി സംസാരിക്കുന്നു
അബൂദബി: സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് പി. ബാവ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല സ്വാഗതവും ട്രഷറർ നസീർ രാമന്തളി നന്ദിയും പറഞ്ഞു.
സത്യപ്രതിജ്ഞക്കുശേഷം നടന്ന അനുമോദന സമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, അബൂദബി കെ.എം.സി.സി പ്രസിഡന്റ് ശുക്കൂർ അലി കല്ലുങ്ങൽ, സുന്നി സെന്റർ വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി, സൂരജ് പ്രഭാകരൻ, വി.ടി.വി ദാമോദരൻ, ഷേക്ക് അലാവുദ്ദീൻ എന്നിവർ സംസാരിച്ചു. പി. ബാവ ഹാജി (പ്രസിഡന്റ്), ടി. മുഹമ്മദ് ഹിദായത്തുല്ല (ജനറൽ സെക്രട്ടറി), നസീർ രാമന്തളി (ട്രഷറർ), യു. അബ്ദുല്ല ഫാറൂഖി, അബ്ദുറഹ്മാൻ തങ്ങൾ, ആലുങ്ങൽ ഇബ്രാഹിം മുസ്ലിയാർ, മുഹമ്മദ് ഷമീർ തൃക്കരിപ്പൂർ, അഹമ്മദ് കുട്ടി തൃത്താല, അഷറഫ് ഹാജി വാരം, നൗഷാദ് ഹാഷിം ബക്കർ (വൈസ് പ്രസിഡന്റുമാർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മറ്റു കമ്മിറ്റികൾ: സിദ്ദീഖ് എളേറ്റിൽ (അഡ്മിനിസ്ട്രേഷൻ), മുസ്തഫ വാഫി (എജുക്കേഷൻ), അനീഷ് മംഗലം (സ്പോർട്സ്), മുഹമ്മദ് കുഞ്ഞി കൊളവയൽ (റിലീജ്യൻസ്), അബ്ദുല്ല ചേലക്കോട് (സാഹിത്യ വിഭാഗം), അഷറഫ് ബേക്കൽ മൗവ്വൽ (കൾച്ചറൽ), മുഹമ്മദ് ബഷീർ (പബ്ലിക് റിലേഷൻ), മുഹമ്മദ് ഷഹീം (ഐ.ടി ആൻഡ് മീഡിയ വിങ്), അലി അബ്ദുല്ല ഒ.പി (ഇന്റേണൽ ഓഡിറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.