അ​ബൂ​ദ​ബി ശൈ​ഖ് സാ​യി​ദ് മോ​സ്‌​കി​ന്​ സ​മീ​പ​ത്തെ പാ​ത​യോ​ര​ത്ത്​ വി​രി​ഞ്ഞ പൂ​ക്ക​ൾ

പൂ​ക്ക​ളാ​ൽ പൂ​ത്തു​ല​ഞ്ഞ്​ അ​ബൂ​ദ​ബി

അ​ബൂ​ദ​ബി: ന​ഗ​ര പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളെ പൂ​ന്തോ​ട്ട​ങ്ങ​ളാ​ക്കി മാ​റ്റി അ​ബൂ​ദ​ബി. വി​വി​ധ​ത​ര​ത്തി​ലു​ള്ള 80 ല​ക്ഷം പൂ​ച്ചെ​ടി​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ച​താ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ഗ​ര​മ​ധ്യ​ത്തി​ലെ പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലും റൗ​ണ്ട് എ​ബൗ​ട്ടു​ക​ളി​ലും പാ​ല​ങ്ങ​ളി​ലും ന​ട​പ്പാ​ത​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലു​മെ​ല്ലാ​മാ​യാ​ണ് ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി പൂ​ച്ചെ​ടി​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്.

പി​റ്റി​യൂ​ണി​യ​യു​ടെ വെ​ള്ള, പി​ങ്ക്, ചു​വ​പ്പ് നി​റ​ങ്ങ​ളി​ലു​ള്ള ചെ​ടി​ക​ളും മേ​രി​ഗോ​ള്‍ഡി​ന്‍റെ മ​ഞ്ഞ, ഓ​റ​ഞ്ച് നി​റ​ങ്ങ​ളു​മാ​ണ് ചെ​ടി​ക​ളു​ടെ ഇ​ന​ങ്ങ​ള്‍. ന​ഗ​ര​വി​ക​സ​ന​ത്തി​നൊ​പ്പം എ​മി​റേ​റ്റി​ന്‍റെ ദൃ​ശ്യ​ഭം​ഗി​കൂ​ടി കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ഞ്ചു​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ലാ​യാ​ണ് ഇ​വ വെ​ച്ചു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ത്തു​ല​ഞ്ഞു​നി​ല്‍ക്കു​ന്ന ഇ​വ ഒ​രേ​സ​മ​യം ഏ​വ​രെ​യും ആ​ക​ര്‍ഷി​ക്കു​ക​യും ആ​ന​ന്ദി​പ്പി​ക്കു​ക​യു​മാ​ണ്.

ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വ്യ​ത്യ​സ്ത​മാ​യ ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. അ​ബൂ​ദ​ബി കോ​ർ​ണി​ഷ്, അ​ൽ ബ​ത്തീ​ൻ, മു​സ​ഫ, ശൈ​ഖ് റാ​ഷി​ദ് ബി​ൻ സാ​യി​ദ് സ്ട്രീ​റ്റ്, റ​ബ്ദാ​ൻ ഗാ​ർ​ഡ​ൻ, അ​ൽ വ​ത്ബ, അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റ്, ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റ് ന​ഗ​രി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ൾ പൂ​ക്ക​ൾ വി​രി​ഞ്ഞ് അ​ലം​കൃ​ത​മാ​ണ്. അ​തേ​സ​മ​യം, പൂ​ക്ക​ൾ പ​റി​ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്‌​താ​ൽ 500 ദി​ർ​ഹ​മാ​ണ് പി​ഴ.

Tags:    
News Summary - Abu Dhabi blooms with 8 million flowers this winter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.