റാസല്‍ഖൈമയിലെ യുവ സംരംഭകന്‍ നാട്ടില്‍ നിര്യാതനായി

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ലെ യു​വ സം​രം​ഭ​ക​നാ​യ ക​ണ്ണൂ​ര്‍ ചെ​റ​ള​ശ്ശേ​രി രാ​മ​നി​ല​യ​ത്തി​ല്‍ രാ​ജേ​ഷ് കു​ഞ്ഞു​രാ​മ​ന്‍ (47) നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. 30 വ​ര്‍ഷ​മാ​യി റാ​സ​ല്‍ഖൈ​മ​യി​ലു​ള്ള രാ​ജേ​ഷ് ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് നാ​ട്ടി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 1.30നാ​യി​രു​ന്നു അ​ന്ത്യം. രാ​ജേ​ഷി​ന്‍റെ പി​താ​വ് പ​രേ​ത​നാ​യ കു​ഞ്ഞു​രാ​മ​ന്‍ 1979ല്‍ ​റാ​സ​ല്‍ഖൈ​മ​യി​ലാ​രം​ഭി​ച്ച താ​ജ്മ​ഹ​ല്‍, മൂ​ണ്‍ലൈ​റ്റ്, ഗ്രീ​ന്‍വാ​ലി റ​സ്റ്റാ​റ​ന്‍റു​ക​ള്‍ ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് സ്വ​വ​സ​തി​യാ​യ രാ​മ​നി​ല​യി​ല്‍ ന​ട​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

മാ​താ​വ്: ച​ന്ദ്രി​ക. ഭാ​ര്യ: ശ്രീ​ജി​ഷ. മ​ക്ക​ള്‍: രാ​ജ​ശ്രീ, ശ്രീ​രാ​ഗ് (ഇ​രു​വ​രും വി​ദ്യാ​ര്‍ഥി​ക​ള്‍). രാ​ജേ​ഷി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ലെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളും വ്യ​ക്തി​ത്വ​ങ്ങ​ളും അ​നു​ശോ​ചി​ച്ചു

Tags:    
News Summary - A young entrepreneur from Ras Al Khaimah passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.