ഒരു വർഷം പിന്നിടുന്ന ദുബൈയിലെ ആദ്യത്തെ സ്മാർട്ട് സ്​റ്റേഷനായ മുറഖബാദ് പൊലീസ് സ്​റ്റേഷൻ

മു​റ​ഖ​ബാ​ദി​ൽ 'സ്മാ​ർ​ട്ട്നെ​സി'െ​ൻ​റ ഒ​രു വ​ർ​ഷം!

ദുബൈ: മനുഷ്യരുടെ ഇടപെടലുകളില്ലാതെ പൊലീസ് സ്​റ്റേഷൻ സേവനം പ്രയോജനപ്പെടുത്താൻ ദുബൈയിൽ ആരംഭിച്ച ആദ്യ സ്മാർട്ട്​ പൊലീസ് സ്​റ്റേഷന് ഒരു വയസ്സ്. വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയെന്ന് മാത്രമല്ല, ലക്ഷക്കണക്കിന് ആവശ്യക്കാർക്ക് മറ്റാരുടെയും സഹായമില്ലാതെ പൊലീസ് സേവനം ഉറപ്പുവരുത്താനും സ്മാർട്ട് പൊലീസ് സ്​റ്റേഷന് കഴിഞ്ഞു.

പരീക്ഷണാടിസ്ഥാനത്തിലാണ് പരമ്പരാഗത രീതിയിൽ പ്രവർത്തിച്ചിരുന്ന മുറഖബാദ് പൊലീസ് സ്​റ്റേഷന് സ്മാർട്ട് പരിവേഷം നൽകിയത്. ആദ്യ വർഷത്തിൽ 27,000 ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കി. 5,60,000 ഉപയോക്താക്കളെ സ്വീകരിച്ചു. 24 മണിക്കൂറും സ്മാർട്ട് സേവനം തുടരുന്നതിനാൽ ആർക്കും എപ്പോൾ വേണമെങ്കിലും പരസഹായമില്ലാതെ സേവനം തേടാം. സ്മാർട്ട് സംവിധാനത്തിൽ പരാതി ബോധ്യപ്പെടുത്താനും ആവശ്യമെങ്കിൽ ഓൺലൈൻ സ്ക്രീനിൽതന്നെ ഉദ്യോഗസ്ഥരുടെ സേവനം തേടാനും സംവിധാനമുണ്ട്. പൊലീസ് സേവനങ്ങളുടെ ഭാവി എങ്ങനെയായിരിക്കണം എന്നതി​െൻറ ഉദാഹരണമാണ് ഇത്. സർക്കാർ സേവന കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് സ്​റ്റേഷന് രൂപം നൽകിയത്.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്​തൂമി​െൻറ നിർദേശപ്രകാരം ആരംഭിച്ച സ്മാർട്ട്​​ പൊലീസ് സ്​റ്റേഷൻ വിജയകരമായി ഒരു വർഷം പിന്നിട്ടതിൽ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനെം സന്തോഷം പ്രകടിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.