Posted On
date_range Updated On
date_range ഫുജൈറയിൽ കാർ വീടിന്‍റെ ഭിത്തിയിൽ ഇടിച്ച് യുവതി മരിച്ചു
ഫുജൈറ: ഫുജൈറ അൽ-ഫസീലില്‍ കാര്‍ വീടിനോട് ചേര്‍ന്ന ഈന്തപ്പന മരത്തിലും മതിലിലുമിടിച്ച് യുവതി മരിച്ചു. കാർ ഓടിച്ചിരുന്ന 27കാരിയായ വിദേശ യുവതിയാണ് മരിച്ചത്.
ഫുജൈറയില്‍ മഴ പെയ്തു കൊണ്ടിരുന്ന സമയത്താണ് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി പറഞ്ഞു.
കാർ അൽ-ഫസീൽ സ്ട്രീറ്റിൽ ബീച്ച് റൗണ്ട് എബൗട്ടിനടുത്ത് ഈന്തപ്പന മരത്തില്‍ ഇടിച്ചു തെന്നിമാറി തൊട്ടടുത്ത വീടിന്‍റെ മതിലില്‍ ഇടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.