ബിനു നൗഫൽ
Posted On
date_range Updated On
date_range പാണ്ടിക്കാട് സ്വദേശിയായ അധ്യാപകൻ ഫുജൈറയിൽ നിര്യാതനായി
ഫുജൈറ: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സ്കൂൾ അധ്യാപകൻ ഫുജൈറയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പാണ്ടിക്കാട് ഹൈസ്കൂൾ പടിക്ക് സമീപം കെവിടെൻ അലവിയുടെയും ജമീലയുടെയും മകൻ ബിനു നൗഫലാണ് (41) നിര്യാതനായത്.
അവർ ഒാൺ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകനാണ്. ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽനിന്ന് മടങ്ങിയെത്തിയത്. സേവന രംഗത്ത് ഫുജൈറയിൽ സജീവമായിരുന്നു.
എസ്.െഎ.ഒ മുൻ ജില്ലാ സമിതി അംഗമായിരുന്നു. പ്രവാസി ഇന്ത്യ ഏരിയ പ്രസിഡൻറായിരുന്ന അദ്ദേഹം നിലവിൽ െഎ.സി.സി ഏരിയ പ്രസിഡൻറാണ്.
കെമിസ്ട്രിയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് പി.എച്ച്ഡി നേടി. ഭാര്യ: കെ. റിൻഷ. മക്കൾ: ഹാദിഫ്, ഹനീഫ്, ഹിന സഹ്ർ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.