ഉമ്മുൽ ഖുവൈനിൽ പുതിയ മ്യൂസിയം ഉയരുന്നു

ദേശീയ മ്യൂസിയമാണ്​ ഉമ്മുൽഖുവൈനിൽ ഇപ്പോൾ ഉയരുന്നത്​. 8000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന മ്യൂസിയം 2022 ജൂണോടെ പൂർത്തിയാകുമെന്നാണ്​ കണക്കുകൂട്ടൽ. എമിറേറ്റ്‌സ് ടൂറിസം വിഭാഗം ചെയർമാൻ ശൈഖ്​ മാജിദ് ബിൻ സഊദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റി​െൻറ ചരിത്രത്തിലേക്ക്​ വെളിച്ചം വീശുന്നതാവും പുതിയ മ്യൂസിയം. എമിറേറ്റിലെ പ്രധാന കരകൗശല വസ്തുക്കളും ചരിത്രപരമായ കണ്ടെത്തലുകളും മ്യൂസിയത്തി​െൻറ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പ്രദര്‍ശിപ്പിക്കും. മനുഷ്യ പൈതൃകത്തെക്കുറിച്ചുള്ള അറിവ് പ്രദർശിപ്പിക്കുന്ന അക്കാദമിക് കേന്ദ്രവും ഉമ്മുല്‍ഖുവൈനി​െൻറ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറും.

തിയേറ്ററുകള്‍, ആർക്കിയോളജി ലാബ്, വിനോദ സഞ്ചാരികള്‍ക്കായുള്ള ഇടങ്ങള്‍, ഗിഫ്റ്റ് ഷോപ്പ് എന്നിവയ്‌ക്ക് പുറമെ പുരാവസ്തുക്കൾക്കും കലാസൃഷ്ടികൾക്കുമായി എക്സിബിഷൻ കേന്ദ്രവും സന്ദർശകർക്ക് ഒരുക്കുന്നുണ്ട്. യു.എ.ഇയിലെ ഏറ്റവും വലിയ പുരാവസ്തു കേന്ദ്രങ്ങളിലൊന്നായ അല്‍ദൂര്‍ ഉമ്മുല്‍ഖുവൈനിലാണ് സ്ഥിതിചെയ്യുന്നത്. 2000 വർഷം പഴക്കമുള്ള കരകൗശല വസ്തുക്കൾ ഇവിടെ നിന്ന്​ കണ്ടെത്തിയിട്ടുണ്ട്. അൽഅലി ഫോർട്ട് മ്യൂസിയം, ഫലാജ് അൽമുവല്ല മ്യൂസിയം എന്നിവയുൾപ്പെടെ നിരവധി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും എമിറേറ്റില്‍ ഉണ്ട്.

2000 ആണ്ടില്‍ പുന:സ്ഥാപിച്ച അൽഅലി കോട്ട പൊതുജനങ്ങൾക്കായി തുറക്കുന്നതിനുമുമ്പ് ​സർക്കാർ കേന്ദ്രവും പോലീസ് സ്​റ്റേഷനുമായിരുന്നു. കഴിഞ്ഞ ദശകത്തിൽ ഒരു മ്യൂസിയമായി പുതുക്കിപ്പണിത ഫലാജ് അൽമുവല്ല കോട്ടക്ക് നിലവില്‍ മൂന്ന് വാച്ച് ടവറുകളുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.