അമല്‍ സാബു
Posted On
date_range Updated On
date_range പാലക്കാട് സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയില്‍
അബൂദബി: അബൂദബി മുസഫയില്‍ ഹോട്ടല്‍ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തച്ചമ്പാറ മുത്തുക്കുറുശ്ശി പെരുമങ്ങാട്ടു ചേരിക്കല്‍ വീട്ടില്‍ അമല്‍ സാബു (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിവരെ ഡ്യൂട്ടി ചെയ്ത ശേഷം വിശ്രമിക്കാന്‍ റൂമിലേക്ക് പോയതായിരുന്നു. ഞായറാഴ്ച ഡ്യൂട്ടിക്ക് എത്താതെ വന്നതോടെ സുഹൃത്തുകള്‍ റൂമില്‍ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണെന്ന് അമല്‍ ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമകള്‍ വ്യക്തമാക്കി. രണ്ട് സഹോദരിമാരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.