ഫുജൈറയിലെ മുൻകാല പ്രവാസി നാട്ടിൽ നിര്യാതനായി

ഫുജൈറ: നാല്​ പതിറ്റാണ്ടോളം ഫുജൈറയിൽ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടിൽ നിര്യാതനായി. കാഞ്ഞിരംചിറയിൽ പരേതരായ​ ഗോപാലന്‍റെയും ലക്ഷ്മിയുടെയും മകൻ കൊല്ലം അമ്മൻനടയിൽ മൈത്രി നഗർ മുരളി മോഹനാണ്​ മരിച്ചത്​.

ഫുജൈറ രാജകുടുംബവുമായി ബന്ധം പുലർത്തിയിരുന്ന അദ്ദേഹം പാലസിൽ ഇലക്​ട്രീഷ്യനായിരുന്നു. ചികിത്സാർഥം നാട്ടിലേക്ക്​ മടങ്ങിയതായിരുന്നു.

ഭാര്യ: എസ്​. ഷൈല. മക്കൾ: ജിഷ മോഹൻ, ജിദീഷ്​ മോഹൻ. മരുമക്കൾ: ശ്രീകാന്ത്​, അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്​ കൊല്ലം പോളയത്തോട്​ വിശ്രാന്തിയിൽ.

Tags:    
News Summary - A former expatriate in Fujairah has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.