ഉമ്മുൽഖുവൈനിലെ പെർഫ്യൂം ഫാക്ടറിയിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range ഉമ്മുൽഖുവൈനിൽ പെർഫ്യൂം ഫാക്ടറിയിൽ തീപിടിത്തം
ഉമ്മുൽഖുവൈൻ: ഉമ്മുൽഖുവൈനിൽ പെർഫ്യൂം ഫാക്ടറിയിൽ തീപിടിത്തം. അൽ തൂബ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് സംഘം ഉടൻ എത്തി തീയണച്ചു. കനത്ത പുക പ്രദേശത്താകെ ഉയർന്നു. കിലോമീറ്ററുകൾ അപ്പുറത്തുവരെ പുക ദൃശ്യമായിരുന്നു. സെപ്റ്റംബറിലും ഇതേ മേഖലയിൽ തീപിടിച്ചിരുന്നു. ടയർ ഫാക്ടറിയിലാണ് അന്ന് തീപിടിച്ചത്. 2016ൽ തൂബ് മേഖലയിലെ പെർഫ്യൂം ഫാക്ടറി കത്തിനശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.