ഷാർജയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ്

ഷാർജ: ഷാർജയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2023 മാർച്ച് 31ന് മുൻപുള്ള പിഴകൾക്കാണ് ഇളവ്​. ഇതിന്​ പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക്​ പൊയന്‍റ്​ എന്നിവയും റദ്ധാക്കുമെന്ന്​ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ്​ ഡയറക്ടർ ലെഫ്റ്റനന്‍റ്​ കേണൽ മുഹമ്മദ് അലൈ പറഞ്ഞു.

കഴിഞ്ഞ ദിവസം ട്രാഫിക്​ പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടക്കുന്നവർക്കാണ്​ 35 ശതമാനം ഇളവ് പ്രഖ്യാപിച്ചത്​. ഇത്​ ഏപ്രിൽ ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, ഗുരുതര നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്ക്​ പിഴ ഇളവുകളുണ്ടാവില്ല.

Tags:    
News Summary - 50 percent discount on traffic fines in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 03:24 GMT