Posted On
date_range Updated On
date_range 31 ബൈക്കുകൾ മോഷ്ടിച്ചയാളെ പിടികൂടി
ദുബൈ: 10 ലക്ഷം ദിർഹം വിലമതിക്കുന്ന 31 ബൈക്കുകൾ മോഷ്ടിച്ചയാളെ ദുബൈ പൊലീസ് പിടികൂടി. ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് സംഭവത്തിൽ അറസ്റ്റിലായത്.
മറ്റ് രണ്ട് പ്രതികളുമായി ചേർന്ന് മോട്ടോർ ബൈക്കുകൾ മോഷ്ടിച്ച ശേഷം കവർച്ച നടന്നതായി പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതി നൽകിയ ആൾ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി. ഡെലിവറി കമ്പനിയുടെ 150 ബൈക്കുകൾ പരിശോധിച്ച ഉടമയാണ് 31 എണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് പ്രതിയായ ജീവനക്കാരനെ പരാതി നൽകാൻ പൊലീസിൽ അയക്കുകയായിരുന്നു. മോഷ്ടിച്ച വാഹനങ്ങൾ കുറഞ്ഞ വിലക്ക് വിലക്കുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.