അക്കാഫ് കാമ്പസ് ഓണത്തിന്‍റെ മുന്നോടിയായി നടത്തിയ ജനറൽ കൺവെൻഷനിൽ പങ്കെടുത്തവർ
അക്കാഫ് കാമ്പസ് ഓണം 20ന്; 28 ഇനങ്ങളിൽ മത്സരങ്ങൾ
ദുബൈ: അക്കാഫ് കാമ്പസ് ഓണം 2026 സെപ്റ്റംബർ 20ന് മുവൈലയിലെ ഡൽഹി പ്രോഗ്രെസിവ് സ്കൂളിൽ നടക്കും. പരിപാടിയിൽ നാല് ഹൗസുകളായി തിരിഞ്ഞ് 28 ഇനങ്ങളിൽ കലാ-കായിക മത്സരങ്ങൾ അരങ്ങേറും. 150ലധികം കോളജ് അലുംനി സംഘടനകളെ പ്രതിനിധീകരിച്ച് ഏകദേശം 750 മത്സരാർഥികൾ പങ്കെടുക്കും. വള്ളപ്പാട്ട്, ഉറിയടി, പൂക്കള മത്സരം, തിരുവാതിരക്കളി, മാർഗംകളി, ഒപ്പന, ഗ്രൂപ്പ് ഡാൻസ്, പെയിന്‍റിങ്, ഡ്രോയിങ്, ഫാൻസി ഡ്രസ്, അക്കാഫ് ഫാമിലി ഷോ തുടങ്ങിയ മത്സരങ്ങളാണുള്ളത്. വിഭവസമൃദ്ധമായ ഓണസദ്യ, കൊട്ടിപ്പാട്ട്, ഓണച്ചന്ത, സംഗീതപരിപാടി, നൃത്ത ദൃശ്യാവിഷ്കാരം എന്നിവയും അരങ്ങേറും.
400 അംഗങ്ങളടങ്ങുന്ന 18ഓളം കമ്മിറ്റികളാണ് പരിപാടിയുടെ സംഘാടനത്തിനായി പ്രവർത്തിക്കുന്നത്. ഓണം ഇവന്‍റ് ഡയറക്ടർ രഞ്ജിത്ത് കോടോത്ത്, എസ്‌കോം കോഓഡിനേറ്റർമാരായ സുധീർ പൊയ്യാറ, ബിന്ധ്യ ശ്രീനിവാസ്, പുഷ്പജൻ, ജോ. കൺവീനർമാരായ രാഖി രമണൻ, ബിജു കൃഷ്ണൻ, റൈജ മനോജ്, നൗഷാദ് അഹമ്മദ് എന്നിവർ നേതൃത്വം നൽകും
ഇതുസംബന്ധമായി ചേർന്ന ജനറൽ കൺവെൻഷൻ അക്കാഫ് ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. നാട്ടിലേക്ക് മടങ്ങുന്ന മലയാള മനോരമ യു.എ.ഇ ബ്യൂറോ ചീഫ് മിന്‍റു പി. ജേക്കബിനെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ ശാഹുൽ ഹമീദ്, ജൂഡിൻ ഫെർണാണ്ടസ്, അനൂപ് അനിൽ ദേവൻ, കെ.വി. മനോജ്, റാണി സുധീർ, രഞ്ജിത്ത് കോടോത്ത്, ഷിബു മുഹമ്മദ്, അമീർ കല്ലട്ര, വിദ്യ പുതുശ്ശേരി, രശ്മി ഐസക് എന്നിവർ സംസാരിച്ചു. വി.എസ്. ബിജുകുമാർ സ്വാഗതവും ഷക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.