ദുബൈ: കോഴിക്കോട് ഫാറൂഖ് കോളജ് പൂർവ വിദ്യാർഥി അസോസിയേഷൻ (ഫോസ) ദുബൈ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിെൻറ ഭാഗമായി ഫോസ കോജ് ഡേയും കൈതപ്രം മ്യൂസിക് നെറ്റും ഇൗ മാസം 25 നു വിപുലമായ പരിപാടികളോടെ ദുബൈ റാശിദ് ആശുപത്രി ലൈബ്രറി ഹാളിൽ നടക്കും. കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച് ഓരോ മാസവും ഓരോ പരിപാടികൾ എന്ന രീതിയിൽ നടത്തിവന്ന ഫോസ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഇതോടെ സമാപനമാകും.
കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ആദരിക്കുന്ന പരിപാടിയിൽ അദ്ദേഹത്തിെൻറ മകനും സംഗീത സംവിധായകനും ഗായകനുമായ ദീപാങ്കുരൻ കൈതപ്രത്തിെൻറ നേതൃത്വത്തിൽ സംഗീതനിശയും പൂർവ വിദ്യാർത്ഥി സംഗമം, കലാ പരിപാടികൾ തുടങ്ങിയവയുമുണ്ടാകും.
പരിപാടിയുടെ ബ്രോഷർ പ്രകാശനം ഫോസ സ്ഥാപക പ്രസിഡൻറ് പത്മശ്രീ ഡോ. ആസാദ് മൂപ്പൻ സ്ഥാപക സെക്രട്ടറി മലയിൽ മുഹമ്മദ് അലിക് നൽകി പ്രകാശനം ചെയ്തു. ഫോസ ദുബൈ പ്രസിഡൻറ ജമീൽ ലത്തീഫ്, വൈസ് പ്രസിഡൻറ് ബഷീർ, സെക്രട്ടറി റാഷിദ്, മറ്റു ഭാരവാഹികളായ യാസിർ ഹമീദ് ,ബിനീഷ് ,റഷീദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.