മലയാളി യുവതി അബൂദബിയിൽ നിര്യാതയായി

അബൂദബി: മലയാളി യുവതി അബൂദബി ബുർജീൽ ആശുപത്രിയിൽ നിര്യാതയായി. അബൂദബി സലാം തെരുവിലെ നാഷനൽ ബാങ്ക് ഓഫ് ഫുജൈറ ഓപറേഷൻ മാനേജർ എറണാകുളം ഫോർട്ട് കൊച്ചി കിറ്റ്കാറ്റ് റോഡിലെ ഞാലിപറമ്പ് ഫിറോസുദ്ദീ​​െൻറ ഭാര്യ സിമി ഫിറോസുദ്ദീൻ (44) ആണ് ബുധനാഴ്​ച രാവിലെ മരിച്ചത്​. അസുഖത്തെ തുടർന്ന്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അബൂദബിയിലെ  ഇൻസ്കേപ് ഷിപ്പിങ്​ കമ്പനിയിൽ ഓപറേഷൻ വിഭാഗം മേധാവിയായിരുന്ന സിമി അസുഖം കാരണം സെപ്​റ്റംബറിൽ രാജി വെക്കുകയായിരുന്നു. ചാവക്കാട് കൂട്ടുങ്ങൽ അബ്​ദുൽ റസാഖ്^യാസ്മിൻ ദമ്പതികളുടെ മകളാണ്. മകൾ: ഫർഹീൻ ഫിറോസ് (എച്ച്​.ആർ മാനേജർ, അബൂദബി ബോസ് കാലിസ് വെസ്​റ്റ്​ മിനിസ്​റ്റർ കമ്പനി). സഹോദരി: നിമി ഖമറുദ്ദീൻ. 
മൃതദേഹം വ്യാഴാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോയി. കൊച്ചി കൽവത്തി മസ്ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.