ഖോര്‍ഫക്കാന്‍: ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍െറ 2017-2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 24ന് വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് നടക്കും. പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 17 സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 20 ആണ്. പത്രിക പിന്‍വലിക്കാനുള്ള ദിവസം 23ന് രാത്രി എട്ട്മണിവരെയാണ്. തെരഞ്ഞെടുപ്പ് വേണ്ടിവരികയാണെങ്കില്‍ രാത്രി എട്ട്മണിക്ക് നടക്കുന്ന ക്ളബ് ജനറല്‍ ബോഡി യോഗത്തില്‍ രഹസ്യ വോട്ടെടുപ്പ് നടത്തും. വരണാധികാരികളായി സ്റ്റാന്‍ലി ജോണിനെയും റൂഫസ് ജോസഫിനെയും കഴിഞ്ഞ ദിവസം ക്ളബ് എക്സിക്യൂട്ടീവ് യോഗം നിയമിച്ചിട്ടുണ്ട്. യു.എ.ഇയുടെ കിഴക്കന്‍ തീര മേഖലയിലെ മൂന്ന് പതിറ്റാണ്ട് പിന്നിട്ട, ഇന്ത്യക്കാരുടെ ആദ്യ അംഗീകൃത സംഘടനയാണ് ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്. ഖോര്‍ഫക്കാനിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും മറ്റും നിരവധി സഹായങ്ങള്‍ ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.