അബൂദബി: യൂനിവേഴ്സല്‍ മ്യൂസിയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലൂവ്റെ അബൂദബി ഉദ്ഘാടനത്തിനൊരുങ്ങുന്നു. മ്യൂസിയത്തില്‍ പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കുന്നതിന്‍െറ അവസാന ഘട്ടത്തിലാണ്. 2017ല്‍ മ്യൂസിയം തുറക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സാദിയാത് ഐലന്‍ഡില്‍ കടലിന്‍െറയും മരുഭൂമിയുടെയും അതിര്‍വരമ്പിലാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. ഫ്രഞ്ച് വാസ്തുശില്‍പിയായ ജീന്‍ നൂവലാണ് ലൂവ്റെ അബൂദബിയുടെ രുപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിയം കെട്ടിടം തന്നെ നയനമനോഹരമാണ്.
ഇതിന്‍െറ താഴികക്കക്കുടമാണ് ഏറ്റവും ആകര്‍ഷകം. വലയുടെ മാതൃകയിലുള്ള ഇതിന്‍െറ നിര്‍മിതി വെയിലിനെ തടയുമ്പോള്‍ തന്നെ പ്രകാശത്തെ അകത്തേക്ക് ആവാഹിക്കുന്നു. മരുപ്പച്ചകളില്‍ ഈത്തപ്പനകള്‍ സൂര്യപ്രകാശത്തെ വെയിലില്‍നിന്ന് അരിച്ചെടുക്കുന്നതു പോലെയുള്ള പ്രക്രിയയാണിത്. അതിനാല്‍ യു.എ.ഇയുടെ പരിസ്ഥിതി സാഹചര്യത്തിന് ഈ താഴികക്കുടും വളരെ അനുയോജ്യമാണ്. വെളിച്ചമഴ എന്നാണ് ലൂവ്റെ അബൂദബിയിലെ വെളിച്ചവിതാനത്തെ വിശേഷിപ്പിക്കുന്നത്. ലൂവ്റെ അബൂദബിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയോടെയാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. 600ഓളം വസ്തുക്കളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുക. പിയറ്റ് മോന്‍ഡ്രിയനിന്‍െറ പെയിന്‍റിങ്, പിക്കാസോയുടെ പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി, പോള്‍ ഗ്വാഗിന്‍െറ ചില്‍ഡ്രന്‍ റെസ്ലിങ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മ്യൂസിയം ഡയറക്ടര്‍ മാനുവല്‍ ബാബേറ്റിന്‍െറ അഭിപ്രായത്തില്‍ ഈ ചിത്രങ്ങള്‍ ലൂവ്റെ അബൂദബിയുടെ മാത്രം സവിശേഷതയാണ്.
ഇന്ത്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ട ശില്‍പങ്ങളും മ്യൂസിയത്തെ അലങ്കരിക്കും. ബുദ്ധന്‍െറ ശില്‍പവും ശിവന്‍െറ പ്രപഞ്ച നൃത്തത്തിന്‍െറ പത്താം നൂറ്റാണ്ടിലെ ശില്‍പവും മ്യൂസിയത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.