രേഖകളില്ലാതെ വേദനാ സംഹാരി  സൂക്ഷിച്ച അമേരിക്കൻ  സംഗീതജ്​ഞനെ നാടുകടത്തി

അബൂദബി: ഡോക്​ടറുടെ നിർദേശമില്ലാതെ വേദനാ സംഹാരികൾ കൈവശം വെച്ച അമേരിക്കൻ സംഗീതജ്​ഞനെ നാട്ടിലേക്ക്​ മടക്കി അയച്ചു. അനധികൃതമായി മരുന്നുകൾ സൂക്ഷിച്ച മാത്യു ഗോൺസാലസിനെ ഏപ്രിലിലാണ്​ അറസ്​റ്റ്​ ചെയ്​തത്​. 
രണ്ടു വർഷം തടവാണ്​ ഇയാൾക്ക്​ വിധിച്ചിരുന്നതെങ്കിലും പിന്നീട്​ 7000 ദിർഹം പിഴ ചുമത്തി നാടു കടത്താൻ തീരുമാനിക്കുകയായിരുന്നു. സംഗീതജ്​ഞനും ​െഎ.ടി ഉദ്യോഗസ്​ഥനുമായ മാത്യു ഉല്ലാസ കപ്പലിൽ യാത്ര ചെയ്യവെ ആണ്​ പിടിയിലായത്​. മരുന്നുകൾ കൈവശം വെക്കാൻ തക്ക രേഖകൾ ഇയാളുടെ കയ്യിൽ ഇല്ലായിരുന്നു. 
എന്നാൽ പിന്നീട്​ ഇദ്ദേഹത്തി​​​െൻറ സഹോദരി ഡോക്​ടറുടെ കുറിപ്പ്​ ഹാജറാക്കിയതോടെയാണ്​ ശിക്ഷ ഇളവു ചെയ്യാൻ തീരുമാനമായത്​.   
മാത്യൂവിനു വേണ്ടി അമേരിക്കൻ സെനറ്റർമാരും കോൺഗ്രസ്​ അംഗങ്ങളും രംഗത്തു വന്നിരുന്നു.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.