ദാന വര്‍ഷാചരണത്തില്‍ പരിസ്ഥിതി  സംരക്ഷണ പ്രവര്‍ത്തനങ്ങളും

ദുബൈ: യു.എ.ഇയുടെ ദാന വര്‍ഷാചരണത്തിന്‍െറ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും. മുഹമ്മദ് ബിന്‍ റാശിദ് ഗ്ളോബല്‍ സെന്‍ററും എമിറേറ്റ്സ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയും കൈകോര്‍ത്താണ് പരിസ്ഥിതിക്ക് കൈത്താങ്ങ് നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 
പ്രഖ്യാപിച്ച ദാന വര്‍ഷ പദ്ധതിയുടെ ചുവടുപിടിച്ച്  പ്രകൃതി സംരക്ഷണത്തില്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അതിന് ശരിയായ അവസരമൊരുക്കുമെന്ന് ഗ്ളോബല്‍ സെന്‍റര്‍ എന്‍ഡോവ്മെന്‍റ് സെക്രട്ടറി ജനറല്‍ ഡോ. ഹമദ് അല്‍ ഹമ്മാദി,  വൈല്‍ഡ് ലൈഫ് സൊസൈറ്റി ഉപാധ്യക്ഷ ലൈല മുസ്തഫാ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പറഞ്ഞു.  സ്വകാര്യ കമ്പനികളെ സാമൂഹിക ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ പ്രേരിപ്പിക്കും. അവരുടെ ധനസഹായം ഉപയോഗപ്പെടുത്തി പരിസ്ഥിതി ബോധവത്കരണം, പഠന ഗവേഷണം എന്നിവ ശക്തമാക്കും. മരം നടുന്നതും കിളികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നതും ദാനമാണെന്ന്  ദാനവര്‍ഷത്തിന്‍െറ രൂപരേഖ വിശദീകരിച്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.