ഇടവക പെരുന്നാളും തീര്‍ഥാടന കേന്ദ്ര പ്രഖ്യാപനവും

റാസല്‍ഖൈമ: റാസല്‍ഖൈമ സെന്‍റ് മേരീസ ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍െറ 2017ലെ ഇടവക പെരുന്നാളിന് തുടക്കമായി. ഇടവക വികാരി ഫാ. ഐപ്പ് പി. അലക്സ്, മുന്‍ വികാരി ഫാ. കെ.ജി. അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റ് നടത്തി. ഇടവക ദിനവും ക്രിസ്മസ് പരിപാടികളും സംഘടിപ്പിച്ചു. ഇടവക ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, ഇടവക സെക്രട്ടറി ജെറി ജോണ്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സാം കെ. മാത്യു എന്നിവര്‍ സംസാരിച്ചു. 
ജനുവരി ഒന്നിന് അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍നിന്ന് ബംഗലുരു ഭദ്രാസനാധിപന്‍ ഡോ. എബ്രാഹാം മാര്‍ സെറാഫീം തിരി തെളിയിച്ചു നല്‍കിയ ദീപശിഖയുമായുള്ള പ്രയാണം വ്യാഴാഴ്ച റാസല്‍ഖൈമ സെന്‍റ് മേരീസ ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എത്തും. സന്ധ്യാ പ്രാര്‍ഥനയോടെ റാസല്‍ഖൈമ സെന്‍റ് മേരീസ ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ദീപശിഖ പ്രതിഷ്ഠിക്കും. വെള്ളിയാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്കാരം, ദനഹാ ശുശ്രൂഷ, ഒമ്പതിന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, തീര്‍ഥാ
ടകര്‍ക്ക് സ്വീകരണം, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയുണ്ടാകും. തുടര്‍ന്ന് ദേവാലയം ഗള്‍ഫ് മേഖലയിലെ തീര്‍ഥാടന കേന്ദ്രമായി കാതോലിക്കാ ബാവ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍െറ കല്‍പന വായിച്ച് ഡോ. എബ്രാഹാം മാര്‍ സെറാഫീം പ്രഖ്യാപിക്കും.  സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ¤േജക്കബ് മാത്യൂ (ജോജോ) ദുബൈ, സി.പി. മാത്യൂ ഷാര്‍ജ, റജി സ്കറിയ റാസല്‍ഖൈമ എന്നിവരെ ആദരിക്കും. 10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് മെറിറ്റോറിയസ് അവാര്‍ഡ് നല്‍ കും. ഭവനനിര്‍മാണ സഹായം വിതരണം ചെയ്യും.  വചന ശുശ്രൂഷയിലും പൊതുസമ്മേളനത്തിലും ഫാ. സക്കറിയ നൈനാന്‍, യു.എ.ഇയിലെ വിവിധ ഇടവകയിലെ വികാരിമാര്‍ എന്നിവര്‍ പങ്കെടുക്കും. സണ്‍ഡേ സ്കൂള്‍ സമ്മാന വിതരണവും നടക്കും. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.