പുത്തന്‍ പ്രതീക്ഷകളോടെ പുതുവത്സരാഘോഷം

അബൂദബി/ദുബൈ: പൂത്തുലഞ്ഞ ആകാശവും സംഗീതസാന്ദ്രമായ അന്തരീക്ഷവും ഒരുക്കി യു.എ.ഇ പുതുവത്സരത്തെ സ്വീകരിച്ചു. 365 ദിനരാത്രങ്ങള്‍ ദീര്‍ഘമുള്ള കാലയളവിന് വര്‍ണാഭമായ തുടക്കം. ഇനി പുതു പ്രതീക്ഷകളിലേക്കുള്ള യാത്ര. 
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഉറക്കമൊഴിച്ച് കാത്തിരുന്ന ജനസഞ്ചയങ്ങള്‍ക്ക് ആഹ്ളാദകരമായ പരിപാടികളാണ് ഹോട്ടലുകളും മാളുകളും ക്ളബുകളുമൊക്കെ ഒരുക്കിയത്. 
അബൂദബി അല്‍ വത്ബയിലെ പൈതൃകോത്സവത്തിലെ പതിവ് കരിമരുന്ന് പ്രയോഗത്തിന് പുതുവര്‍ഷം പ്രമാണിച്ച് ഗാംഭീര്യം കൂട്ടി. ഡൂ ഫോറത്തില്‍ വിന്‍റര്‍ലാന്‍ഡ് കാര്‍ണിവല്‍ ആസ്വദിക്കാന്‍ നിരവധി പേരത്തെി. യാസ് സൗത്ത്, 
എമിറേറ്റ്സ് പാലസ്, അല്‍ മരിയ ഐലന്‍ഡ് പ്രോമനേഡ്, ഖോര്‍ അല്‍ മഖ്ത എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗമുണ്ടായി. 
ഹില്‍ട്ടോണിയ ബീച്ച് ക്ളബ്, ഷെറാട്ടണ്‍ ഹോട്ടല്‍, യാസ് ഐലന്‍ഡിലെ ഡു അരേന, ബീച്ച് റൊട്ടാന എന്നിവിടങ്ങളില്‍ സംഗീതപരിപാടി അരങ്ങേറി.
ദുബൈയിര്‍ ബുര്‍ജ് ഖലീഫ കേന്ദ്രീകരിച്ച് നടന്ന മുഖ്യപരിപാടികള്‍ക്ക് പുറമെ നഗരത്തിന്‍െറ വിവിധ ഹോട്ടലുകളിലും വിനോദ കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികള്‍ അരങ്ങേറി. ദ പാമിലെ അറ്റ്ലാന്‍റിസ് ഹോട്ടലില്‍ വന്‍ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും നടന്നു. സംഗീതത്തിന്‍െറ അകമ്പടിയോടെയായിരുന്നു ആകാശത്ത് വര്‍ണം ചീറ്റിയ ഷോ. ഹോട്ടലിലെ 6500 ഓളം അതിഥികള്‍ നേരത്തെ തന്നെ വിസ്മയക്കാഴ്ച കാണാന്‍ തീരത്ത് സ്ഥലം പിടിച്ചിരുന്നു.
റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപിലായിരുന്നു പ്രധാന കരിമരുന്ന് ഷോ. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് അല്‍ മര്‍ജാനില്‍ പുതുവര്‍ഷത്തെ വരവേറ്റ് വെടിക്കെട്ട് നടക്കുന്നത്.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.