യു.എ.ഇ സൈനികന്‍ യെമനില്‍ രക്തസാക്ഷിയായി

അബൂദബി: യെമനില്‍ നിയമാനുസൃത സര്‍ക്കാറിനെ അധികാരത്തിലേറ്റാനും സമാധാനം പുന$സ്ഥാപിക്കാനും വേണ്ടി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന നടത്തുന്ന ‘പ്രത്യാശ പുന:സ്ഥാപന ഓപറേഷനി’ല്‍ പങ്കാളിയായ യു.എ.ഇ സൈനികന്‍ രക്തസാക്ഷിയായി. ദുബൈ അല്‍ വര്‍ഖ സ്വദേശിയായ ഖാലിദ് അലി ഗാരിബ് ആല്‍ ബലൂഷിയാണ് മരിച്ചത്. പ്രമുഖ ബാസ്കറ്റ്ബാള്‍ ക്ളബിന്‍െറ കളിക്കാരന്‍ കൂടിയായിരുന്നു ഖാലിദ്.
ഖാലിദ് അലി ഗാരിബ് ആല്‍ ബലൂഷിയുടെ മരണത്തില്‍ യു.എ.ഇ സായുധസേന ജനറല്‍ കമാന്‍ഡ് അനുശോചിച്ചു. അദേഹത്തിന്‍െറ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കട്ടെയെന്നും പ്രാര്‍ഥിച്ചു.
ഫെബ്രുവരിയില്‍ തന്നെ നദീര്‍ മുബാറക് ഈസ സുലൈമാന്‍, സുലെമാന്‍ മുഹമ്മദ് സുലൈമാന്‍ ആല്‍ ദുഹൂരി എന്നീ സൈനികര്‍ ഹൃദയാഘാതം കാരണം യെമനില്‍ മരിച്ചിരുന്നു. രണ്ട് വര്‍ഷത്തോളമായി അറബ് സഖ്യസേന യെമനില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള ദൗത്യത്തിലാണ്. ഇതിനിടെ 90ഓളം യു.എ.ഇ സൈനികരാണ് രക്തസാക്ഷിത്വം വഹിച്ചത്. യു.എ.ഇക്കും സൗദിക്കും പുറമെ ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സെനഗല്‍, മൊറോക്കോ, സുഡാന്‍ രാജ്യങ്ങളും സഖ്യസേനയില്‍ അംഗങ്ങളാണ്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.