അബൂദബി ടൂര്‍: രണ്ടാം ഘട്ടത്തില്‍ മാഴ്സല്‍ കിറ്റല്‍ ചാമ്പ്യന്‍

അബൂദബി: മൂന്നാമത് അബൂദബി ടൂര്‍ സൈക്ളിങ് രണ്ടാം ഘട്ടത്തില്‍ ജര്‍മന്‍ താരമായ മാഴ്സല്‍ കിറ്റലിന് വിജയം. 
സെക്കന്‍ഡുകളുടെ വ്യത്യസത്തില്‍ കാലിബ് ഇവാനെ പിന്നിലാക്കിയാണ് മാഴ്സല്‍ ഫിനിഷിങ് ലൈനില്‍ തൊട്ടത്. ഒന്നാം ഘട്ടത്തില്‍ ചാമ്പ്യനായ മാര്‍ക് കാവന്‍ഡിഷിന് രണ്ടാം റൗണ്ടില്‍ മൂന്നാമതത്തൊനേ സാധിച്ചുള്ളൂ.
ഒന്നാം ഘട്ടത്തില്‍ ചാമ്പ്യനായ  ബ്രിട്ടീഷ് താരം മാര്‍ക് കാവന്‍ഡിഷിന്‍െറ 2017ലെ ആദ്യ വിജയമായിരുന്നു വ്യാഴാഴ്ചയിലേത്. 2016 ഒക്ടോബറില്‍ നടന്ന രണ്ടാമത് അബൂദബി ടൂറിലാണ് കാവന്‍ഡിഷ് ഇതിന് മുമ്പ് മത്സര വിജയിയായത്. 
ആന്‍ഡ്രി ഗ്രീപല്‍, മാഴ്സല്‍ കിറ്റല്‍, കാലിബ് ഇവാന്‍, ഇലിയ വിവിയാനി, ആന്‍ഡിയ ഗ്വാര്‍ഡിനി തുടങ്ങിയ പ്രമുഖ താരങ്ങളും ഒന്നാം ഘട്ടത്തില്‍ മത്സരിച്ചിരുന്നു. എന്നാല്‍, മാഴ്സല്‍ കിറ്റല്‍, കാലിബ് ഇവാന്‍ എന്നിവരടക്കം വിവിധ താരങ്ങള്‍ സൈക്കിളുകള്‍ കൂട്ടിമുട്ടി താഴെ വീണത് കാവന്‍ഡിഷിന് കാര്യങ്ങള്‍ എളുപ്പമാക്കി. 
മദീന സായിദില്‍നിന്ന് പുറപ്പെട്ട് ലിവയിലൂടെ സഞ്ചരിച്ച് മദീന സായിദില്‍ തന്നെ അവസാനിക്കുന്ന 118 കിലോമീറ്ററായിരുന്നു ഒന്നാം ഘട്ടത്തിലുണ്ടായിരുന്നത്. അല്‍ഐനില്‍നിന്ന് ജബല്‍ ഹഫീഥിലേക്കുള്ള 186 കിലോമീറ്റര്‍ മൂന്നാം ഘട്ടം ശനിയാഴ്ച നടക്കും. ഉച്ചക്ക് 12.35 മുതല്‍ വൈകുന്നേരം ഏഴ് വരെയായിരിക്കും മത്സരം.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.