അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ (കെ.എസ്.സി) യു.എ.ഇ എക്സ്ചേഞ്ചിന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 21ാമത് ജിമ്മി ജോര്‍ജ് സ്മാരക വോളിബാള്‍ ടൂര്‍ണമെന്‍റ് തുടങ്ങി. കെ.എസ്.സി വോളിബാള്‍ കോര്‍ട്ടില്‍ ഫെബ്രുവരി 24 വരെ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി നിര്‍വഹിച്ചു. കെ.എസ്.സി പ്രസിഡന്‍റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
കെ.എസ്.സി സ്പോര്‍ട്സ് സെക്രട്ടറി ഗഫൂര്‍ എടപ്പാള്‍ സ്വാഗതം പറഞ്ഞു. ജിമ്മി ജോര്‍ജിന്‍െറ സഹോദരന്‍ മാത്യു ജോര്‍ജ്, എവര്‍ സേഫ് ഗ്രൂപ്പ് എം.ഡി സജീവന്‍, പവര്‍ പ്ളാസ്റ്റിക് കമ്പനി എം.ഡി രാജന്‍, യുനൈറ്റഡ് കാറ്ററിങ് എം.ഡി സോംരാജ്, ടൂര്‍ണമെന്‍റ് കണ്‍വീനര്‍ ടി.എം. സലീം, യു.എ.ഇ എക്സ്ചേഞ്ച് അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടന മത്സരത്തില്‍ ബിന്‍സുബേഹ് ദുബൈയെ ഒണ്‍ലി ഫ്രഷ് ദുബൈ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 25-18, 25-20. സിയാല്‍കോട്ട് ക്ളബ് ദുബൈയും എന്‍.എം.സി അബൂദബിയും തമ്മിലായിരുന്നു രണ്ടാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.