ദുബൈ: യു.എ.ഇ കൂട്ടായി കൂട്ടായ്മയുടെ സ്നേഹതീരം പരിപാടി ദുബൈയില്‍ വിജയകരമായി നടന്നു.
രണ്ടു വര്‍ഷം മുമ്പ് ഷാര്‍ജ പാര്‍ക്കില്‍ രൂപവത്കൃതമായ കൂട്ടായ്മ ചുരുങ്ങിയ കാലയളവിനുള്ളില്‍ കാരുണ്യഹസ്തം പദ്ധതിയിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തിയ ചാരിതാര്‍ഥ്യത്തിലാണ്.
വിവിധ എമിറേറ്റുകളില്‍ നിന്നത്തെിയ കൂട്ടായി നിവാസികളെ സാക്ഷിയാക്കി സ്നേഹതീരം ഖാലിദ് ഇസ്മായില്‍ അബ്ദുല്ല അഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാര്‍ ഹൈദ്രോസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ: ഹുസൈന്‍ വിശിഷ്ടതിഥിയായിരുന്നു.
സംവിധായകന്‍ എം.എ.നിഷാദ് മുഖ്യ പ്രഭാഷണം നടത്തി. അഷറഫ് താമരശ്ശേരി, പി.സി.ശരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജന. സെക്രട്ടറി സി.എം.ടി. റഫി,സ്വാഗതവും ട്രഷറര്‍ പി.പി. ശിഹാബ് നന്ദിയും പറഞ്ഞു .
തുടര്‍ന്ന് ആഷിഫ് കാപ്പാടും നിസാര്‍ വയനാടും നേതൃത്വം നല്‍കുന്ന കാവ ബാന്‍ഡ് ടീമിന്‍െറ ലോഞ്ചിങ്ങും സംഗീതം വിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.