അബൂദബി കത്തീഡ്രലിൽ കാതോലിക്കാ ദിനാചരണം  

അബൂദബി: അബൂദബി സ​െൻറ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ  കാതോലിക്കാ ദിനം ആചരിച്ചു.
 ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കൂബ് മാർ ഏലിയാസ് തിരുമേനി സഭാപതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. എം.സി. മത്തായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടവക സെക്രട്ടറി സന്തോഷ് പവിത്രമംഗലം ഭക്തിപ്രമേയം അവതരിപ്പിച്ചു.  യുവജന പ്രസ്ഥാനത്തി​െൻറ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു.
ദേവാലയ പുനർനിർമാണം ഒന്നാം ഘട്ടത്തി​െൻറ ശിലാസ്ഥാപനം യാക്കൂബ് മാർ ഏലിയാസ് തിരുമേനി  നിർവഹിച്ചു.   
സഹ. വികാരി ഫാ. ഷാജൻ വർഗീസ്, ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ, നിർമാണ കമ്മറ്റി ജനറൽ കൺവീനർ ഇട്ടിപ്പണിക്കർ, പുനർനിർമാണ ജോലി ഏറ്റെടുത്ത  അൽ ലെയിത്താനി കൺസ്ട്രക്ഷൻ  കമ്പനി ഭാരവാഹികൾ, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 
1968ൽ സ്ഥാപിതമായ സ​െൻറ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രൽ ഗൾഫ് മേഖലയിലെ  ആദ്യകാല ക്രിസ്ത്യൻ ദേവാലയങ്ങളിൽ ഒന്നാണ്. മലങ്കര ഓർത്തോഡോക്സ് സഭയുടെ  കത്തീഡ്രൽ പദവി ലഭിച്ച ഗൾഫിലെ പ്രഥമ ദേവാലയവുമാണ്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.