ചരിത്രമായി ഷാർജ ചലചിത്രോത്സവം

ഷാർജ: പ്രവാസത്തി​െൻറ പ്രയാസങ്ങൾക്കിടയിലും നല്ല സിനിമകൾക്ക് മനസിൽ ഇടം കാത്തുവെച്ച ചലചിത്രാസ്വാദകരുടെ ആവേശത്തിൽ ചരിത്രമെഴുതി െഎ.എ.എസ് അന്താരാഷ്ട്ര ഡോക്യുമ​െൻററി-ഷോർട് ഫിലിം ഫെസ്റ്റിവൽ. മൂന്നാമത് മേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ഷാർജക്കും ദുബൈക്കും പുറമെ യു.എ.ഇയുടെ മറ്റു ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഡോക്യുമ​െൻററികൾ ആസ്വദിക്കാനെത്തിയത്. 
നാട്ടിൽ നടക്കുന്ന ചലചിത്ര മേളകളുടെ ഭാഗമാകാൻ കഴിയാത്തതി​െൻറ വേദന പോക്കാനും ലോക സിനിമകളെ അടുത്തറിയാനും ഉതകുന്ന ഇടമായാണ് െഎ.െഎ.എഫിനെ പ്രവാസി സമൂഹം വിലയിരുത്തുന്നത്. മലയാള ചിത്രങ്ങൾക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, ചൈനീസ്, ഫ്രഞ്ച്, ഹിന്ദി,ബംഗാളി, മറാത്തി ചിത്രങ്ങളാണ് ഇന്നലെ പ്രദർശിപ്പിച്ചത്. കുട്ടികൾ മുതൽ വയോധികർ വരെ ഒാരോ ചിത്രവും താൽപര്യപൂർവം കണ്ട് വിശകലനം ചെയ്യുന്നു.  മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടിയ വിധു വിൻസൻറി​െൻറ ‘മാൻഹോൾ’ ആയിരുന്നു ഇന്നലെ മേളയുടെ മുഖ്യ ആകർഷകം. 
മാൻഹോളി​െൻറ സംവിധായക വിധു വിൻസൻറ്, അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിരവധി ചിത്രങ്ങൾക്കായി കാമറ ചലിപ്പിച്ച സണ്ണി ജോസഫ്, ദേശീയ അവാർഡ് ജേതാവ് ഷൈനി ജേക്കബ് ബെഞ്ചമിൻ എന്നിവരുമായുള്ള മുഖാമുഖവും മികച്ച വിരുന്നായി. 
പെരുമ്പടവം ശ്രീധര​െൻറ ‘ഒരു സങ്കീർത്തനം പോലെ’യുടെ പശ്ചാത്തലത്തിൽ ദസ്തയവസ്കിയുടെ ജീവിതം പറയുന്ന ഷൈനിയുടെ പുതിയ ചിത്രമായ ഇൻ റിേട്ടൺ- ജസ്റ്റ് എ ബുക്ക് ശനിയാഴ്ച വൈകീട്ട് മൂന്നിന് മേളയിൽ പ്രദർശിപ്പിക്കും.  സഞ്ജയ് കക്കി​െൻറ ദിസ് ലാൻറ് മൈ ലാൻറ്, അടൂർ ഗോപാലകൃഷ്ണനെക്കുറിച്ച് ഗിരീഷ് കാസറവള്ളി ഒരുക്കിയ ബിംബ്^പ്രതിബിംബ് എന്നിവയുടെ പ്രദർശനത്തിനു ശേഷം രാത്രി 7.30ന് പുരസ്കാര വിതരണ ചടങ്ങ് നടക്കും. 
സമഗ്ര സംഭാവനക്കുള്ള പുരസ്കാരം അടൂർ ഏറ്റുവാങ്ങും. തുടർന്ന് ‘എലിപ്പത്തായം’ പ്രദർശിപ്പിക്കും. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.