ദുബൈ: തീയറ്ററിൽ എഴുന്നേറ്റു നിന്ന് ദേശഭക്തി പ്രകടിപ്പിേക്കണ്ടി വരികയും നാം എന്തു കഴിക്കണമെന്ന് മറ്റുള്ളവർ തീരുമാനിക്കുകയും ചെയ്യുന്ന ആപത്കരമായ അപ്രഖ്യാപിത അടിയന്തിരാവസ്ഥ തിരിച്ചറിയാൻ ഇന്ത്യൻ സിനിമാ സമൂഹത്തിന് വേണ്ടവിധം സാധിച്ചിട്ടില്ലെന്ന് മാധ്യമ പ്രവർത്തകയും ചലചിത്ര സംവിധായകയുമായ വിധു വിൻസൻറ്. സാഹിത്യപ്രവർത്തകർ ഫാഷിസത്തിനെതിരെ പ്രതിരോധമുയർത്താൻ ആവത് ശ്രമിക്കുേമ്പാഴും ചലചിത്ര സമൂഹം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാണ് നോക്കുന്നതെന്നും അവർ പറഞ്ഞു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ കേരള ചലച്ചിത്ര അക്കാദമി, ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ പിന്തുണയിൽ നടത്തുന്ന അന്താരാഷ്ട്ര ഡോക്യുമെൻററി^ഷോർട് ഫിലിം ഫെസ്റ്റിവലിലെ ഒാപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു വിധു.
പുലിമുരുകൻ പോലുള്ള ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ചിരിച്ചു മറിയുന്നവർ അതു സൃഷ്ടിക്കുന്ന പ്രതിലോമത തിരിച്ചറിയുന്നില്ല. സിനിമയിലെ സ്ത്രീ വിരുദ്ധത കണ്ട് കയ്യടിക്കുന്നവർ വർത്തമാനകാല സമൂഹത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്.
രാഷ്ട്രം മോശം രാഷ്ട്രീയാവസ്ഥ അഭിമുഖീകരിക്കവെ കലയും പാട്ടും നാടകവുമെല്ലാം ഉയർത്തി കലാ^സാംസ്കാരിക പ്രവർത്തകർ ഇതിനെ പ്രതിരോധിക്കുമെന്നും വൈകാതെ സിനിമാ സമൂഹവും അതിനു മുൻപന്തിയിൽ നിന്നു പൊരുതുമെന്നും സംവിധായക ഷൈനി ജേക്കബ് ബെഞ്ചമിൻ പറഞ്ഞു.
കലാപങ്ങൾക്കും കാലുഷ്യങ്ങൾക്കുമെതിരെ എളുപ്പം സംവദിക്കാവുന്ന മാധ്യമം സിനിമ തന്നെയാണെന്നും ദേശത്തിെൻറയും ഭാഷയുടെയും അതിരുകൾ ഇതിനു പരിമിതി തീർക്കുന്നില്ലെന്നും ഫെസ്റ്റിവൽ ജൂറി ചെയർമാനും പ്രമുഖ ഛായാഗ്രാഹകനുമായ സണ്ണി ജോസഫ് പറഞ്ഞു.
ഡിജിറ്റൽ സാേങ്കതിക വിദ്യയുടെ വികാസം ചലചിത്രപ്രവർത്തകരെ ശക്തിപ്പെടുത്തിയെങ്കിലും അച്ചടക്കം ചോരാൻ ഇടയാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടെക്നോളജിയല്ല, ഉപയോഗിക്കുന്ന ടെക്നിക്കുകളാണ് ചിത്രത്തിന് മികവു നൽകുന്നതെന്നും സണ്ണിജോസഫ് കൂട്ടിച്ചേർത്തു.
വിദ്യാർഥികളും ചലചിത്ര ആസ്വാദകരും വീട്ടമ്മമാരും ഉൾപ്പെടെ നിരവധി പേർ മുഖാമുഖത്തിനെത്തി.
ഫെസ്റ്റിവൽ ക്യുറേറ്റർ വൽസലൻ കനാറ മോഡറേറ്ററായി. ഫെസ്റ്റിവൽ ഡയറക്ടർ ബിജു സോമനും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.