ദുബൈ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വിപുലീകരണ പ്രവൃത്തികളും ബലപ്പെടുത്തലും പൂർത്തിയായിട്ടും, നിർത്തലാക്കിയ വലിയ വിമാന സർവീസുകൾ പുന:സ്ഥാപിക്കുവാൻ വ്യോമയാന വകുപ്പ് സന്നദ്ധമാകാത്ത സാഹചര്യത്തിൽ, റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കാനും വിമാനത്താവളത്തിെൻറ സമൂല വികസനത്തിനുമായി സ്വകാര്യ-പ്രവാസി നിക്ഷേപ സാധ്യതകൾ ആരായണമെന്നാവശ്യപ്പെട്ടു സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് കോഴിക്കോട് ജില്ല പ്രവാസി(യു.എ. ഇ) ഭാരവാഹികൾ നിവേദനം നൽകി.
റൺവേ വികസിപ്പിക്കാതെ സർവീസുകൾ പുനരാരംഭിക്കാനാകില്ലെന്ന നിലപാടാണ് വ്യോമയാന വകുപ്പിന്. ഇത് സംസ്ഥാന സർക്കാരിന് കീറാമുട്ടിയായ സാഹചര്യത്തിലാണ് പ്രവാസികളിൽ നിന്ന് നിക്ഷേപ സാധ്യതകളെകുറിച്ചുള്ള ആലോചന ഉയരുന്നത്.യു.എ.ഇയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ മലബാറിൽ നിന്നാണെന്നിരിക്കെ
കോഴിക്കോട് വിമാനതവളത്തിലെ ഇപ്പോഴത്തെ യാത്ര ക്ലേശം ഭാരവാഹികൾ മന്ത്രിയെ ധരിപ്പിച്ചു.
പ്രശ്നം അനുഭാവ പൂർവം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. പ്രമുഖ വ്യവസായി രാജു മേനോെൻറ നേതൃത്വത്തിലാണ് നിവേദകസംഘം മന്ത്രിയെ കണ്ടത് . നോർക്ക ഡയറക്ടർ ഒ.വി.മുസ്തഫ, കോഴിക്കോട് ജില്ല പ്രവാസി (യു.എ.ഇ) രക്ഷാധികാരി മോഹൻ എസ് വെങ്കിട്ട് , എ.കെ. ഫൈസൽ, പ്രസിഡൻറ് രാജൻ കൊളവിപാലം, സെക്രട്ടറി അഡ്വ : മുഹമ്മദ് സാജിദ് ,ജമീൽ ലത്തീഫ്, സി കെ ബഷീർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.