സെപ്റ്റ് ഫുട്ബാള്‍ സെന്‍ററുകളുടെ  പ്രവര്‍ത്തനം 29ന് പുനരാരംഭിക്കും

ദുബൈ: യു.എ.ഇ ആസ്ഥാനമായ സെപ്റ്റ് സ്പോട്സ് ഫുട്ബാള്‍ അക്കാദമിയുടെ പ്രവര്‍ത്തനം അബൂദബി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫുട്ബാള്‍ സ്റ്റേഡിയത്തിലും ദുബൈ സെന്‍റര്‍ ഖിസൈസിലെ അല്‍ ശബാബ് ക്ളബ് ഗ്രൗണ്ടിലും 29ന് പുനരാരംഭിക്കും. ചരിത്രത്തിലാദ്യമായി പ്രവാസ ലോകത്തുനിന്നും രണ്ടു കുട്ടികളെ ഇന്ത്യന്‍ ദേശീയ ടീമിന്‍െറ ജര്‍മനിയില്‍ നടന്ന ക്യമ്പില്‍ എത്തിച്ചതിന്‍െറ  ചാരിതാര്‍ഥ്യവുമായാണ് പുതിയ സീസണിന് തുടക്കം കുറിക്കുന്നത്.
നിരവധി അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം സെപ്റ്റില്‍ പരിശീലനത്തിന് വരുന്ന കുട്ടികള്‍ക്ക് പ്രചോദനമേകിയെന്ന് സെപ്റ്റ് സ്പോര്‍ട്സ് ആന്‍ഡ് അണ്ടര്‍ടേക്കിങ് ഡയറക്ടറും നിലവിലെ സായിയുടെയും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍െറയും  ഓവര്‍സീസ് സ്കൗട്ടിങ് കോഓഡിനേറ്ററുമായ ഷാനവാസ് സി.കെ.പി പറഞ്ഞു. 
 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പരിശീലനം. വിവരങ്ങള്‍ക്ക്: 050 9443761, 055 6558856, 055 9365858.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.