അബൂദബി: യു.എ.ഇയുടെ നാല്‍പത്തിയഞ്ചാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ‘യു.എ.ഇയോട് നന്ദി പ്രകടിപ്പിക്കൂ’ കാമ്പയിന് തുടക്കമായി. ഡിസംബര്‍ രണ്ടിന് ആഘോഷിക്കുന്ന ദേശീയദിനത്തിന്‍െറ ഭാഗമായി ഖലീഫ വിദ്യാര്‍ഥി ശാക്തീകരണ പദ്ധതിയുടെ (അഖ്ദാര്‍) നേതൃത്വത്തിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ദേശീയ ദിനാഘോഷ ദിവസം നടക്കുന്ന കാമ്പയിന്‍ സമാപന ചടങ്ങില്‍ 45 നന്ദി പ്രകടന സന്ദേശങ്ങള്‍ തെരഞ്ഞെടുക്കും. 45 രാജ്യക്കാരുടെ ഓരോന്ന് വീതം എന്ന രീതിയിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങളുടെ ഉടമകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. ഭാവനാത്മകവും ഹൃദയത്തെ തൊടുന്നതും സ്വാധീനം ചെലുത്തുന്നതുമായ നന്ദിപ്രകടനങ്ങളാണ് അവാര്‍ഡിന് തെരഞ്ഞെടുക്കുക.
കവിത, തെരുവ് കല, പരസ്യങ്ങള്‍, മറ്റു സാഹിത്യ രൂപങ്ങള്‍ തുടങ്ങിയ 45 രീതിയിലൂടെ നന്ദിപ്രകടനം നടത്താം.
സ്വദേശികളും വിദേശികളും ഉള്‍പ്പെട്ട യു.എ.ഇ സമൂഹത്തിനിടയില്‍ ഫലപ്രദമായ ആശയവിനിമയം സാധ്യമാക്കുകയും അവര്‍ക്ക് യു.എ.ഇയോടുള്ള ആത്മാര്‍ഥമായ നന്ദിയും കൂറും പ്രകടിപ്പിക്കാന്‍ അവസരം നല്‍കുകയുമാണ് കാമ്പയിന്‍െറ ലക്ഷ്യമെന്ന് അഖ്ദാര്‍ ജനറല്‍ കോഓഡിനേറ്റര്‍ കേണല്‍ ഡോ. ഇബ്രാഹിം ആല്‍ ദബാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.