???? ????????? ???? ?????? ???? ????????

ദുബൈ നഗരസഭയുടെ അല്‍ കിഫാഫ് സെന്‍റര്‍ തുറന്നു

ദുബൈ: ദുബൈ നഗരസഭയുടെ സഅബീല്‍ പാര്‍ക്കിന് സമീപത്തെ അല്‍ കിഫാഫ് ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു. നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയുടെ സാന്നിധ്യത്തിലാണ് കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം തുടങ്ങിയത്. നഗരസഭയുടെ കറാമ സെന്‍ററിലെ സേവനങ്ങള്‍ ഇങ്ങോട്ട് മാറ്റിയിട്ടുണ്ട്. 
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവന കേന്ദ്രം തുറന്നതെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. ആര്‍.ടി.എ അടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമായിരിക്കും. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമാകും. പൊതുജനങ്ങള്‍ക്ക് നഗരസഭയുടെ മുഖ്യ ഓഫിസിലത്തൊതെ തന്നെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. 
ജാഫിലിയ മെട്രോസ്റ്റേഷന് അടുത്താണ് കേന്ദ്രമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. നഗരസഭ ഫിനാന്‍സ് വകുപ്പിന്‍െറ മൂന്ന് സേവനങ്ങള്‍, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ എട്ട് സേവനങ്ങള്‍, മുനിസിപ്പാലിറ്റി സെന്‍േറഴ്സ് ഡിപാര്‍ട്മെന്‍റിന്‍െറ 12 സേവനങ്ങള്‍, ആര്‍.ടി.എയുടെ രണ്ട് സേവനങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്. റവന്യൂ ഡിപാര്‍ട്മെന്‍റ്, പ്ളാനിങ് ഡിപാര്‍ട്മെന്‍റ്, പബ്ളിക് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഡിപാര്‍ട്മെന്‍റ് എന്നിങ്ങനെ കൂടുതല്‍ വകുപ്പുകളുടെ സേവനങ്ങള്‍ വരും ദിവസങ്ങളില്‍ ഏര്‍പ്പെടുത്തും. പ്രതിദിനം 500, പ്രതിമാസം 10,000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിന്‍െറ മറ്റ് പ്രദേശങ്ങളിലും സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.