അബൂദബി: വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറി-പഴ ഉല്‍പന്നങ്ങള്‍ സംബന്ധിച്ച് വിദഗ്ധ ഉദ്യോഗസ്ഥ സംഘത്തിന്‍െറ മേല്‍നോട്ടത്തില്‍ പഠനം തുടങ്ങിയതായി കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതോടനുബന്ധിച്ച് കര്‍ശന പരിശോധനകളും സര്‍വേകളും സംഘടിപ്പിക്കും. രാസമാലിന്യം, ലോഹമാലിന്യം, ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിച്ച ജലത്തിലെ രോഗാണുക്കള്‍ തുടങ്ങിയവ പഠനത്തിന് വിധേയമാക്കും. അമേരിക്കയില്‍ 119 പേരില്‍ ഹെപറ്റൈറ്റിസ് എ വൈറസ് കണ്ടത്തെിയതിനെ തുടര്‍ന്ന് ഈജിപ്തില്‍നിന്നുള്ള ഫ്രോസന്‍ സ്ട്രോബറിയുടെ ഇറക്കുമതിക്ക് യു.എ.ഇയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈജിപ്തില്‍നിന്ന് ഫ്രോസന്‍ സ്ട്രോബറി ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കാന്‍ ഭക്ഷ്യനിയന്ത്രണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയതായും കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
അമേരിക്കയിലെ എട്ട് സ്റ്റേറ്റുകളിലായി 119 പേര്‍ക്ക് ഹെപറ്റൈറ്റിസ് എ ബാധിച്ചതായി യു.എസ് ഭക്ഷ്യ- ഒൗഷധ അഡ്മിനിസ്ട്രേഷന്‍ വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തില്‍ അമേരിക്കയിലെ പ്രമുഖ കഫേകളില്‍ ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്ത ഫ്രോസന്‍ സ്ട്രോബറി ഭക്ഷിച്ചതു കാരണമായാണ് രോഗം ബാധിച്ചതെന്ന് കണ്ടത്തെിയിരുന്നു. ഭക്ഷണ-പാനീയങ്ങളിലെ വിഷാംശം കാരണം കരളിനെ ബാധിക്കുന്ന ഗുരുതരമായ അണുബാധയാണ് ഹെപറ്റൈറ്റിസ് എ. വിരളമായി ഇത് മരണത്തിനും കാരണമാകാറുണ്ട്.
യു.എ.യിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യോല്‍പന്നങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് കൃത്യമായി നടപടി സ്വീകരിച്ച് വരുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയിലെ ഭക്ഷ്യ-ഒൗഷധ അതോറിറ്റി, ഈജിപ്ഷ്യന്‍ അധികൃതര്‍ എന്നിവരുള്‍പ്പെടെ അന്താരാഷ്ട്ര സമിതികളുമായും ബന്ധപ്പെട്ട് വരുന്നു.
അതേസമയം, ലഭിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ അധികൃതരുമായി ബന്ധപ്പെടാതെ സാമൂഹിക മാധ്യമങ്ങളില്‍ രോഗഭീതി പരത്തുന്നതില്‍നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.