ദുബൈ: കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീതസംവിധായകനുമായ വടകര കൃഷ്ണദാസിന് പ്രണാമമര്‍പ്പിച്ച് ശിഷ്യന്മാര്‍ അണിയിച്ചൊരുക്കിയ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. ഗായകന്‍ ഗഫൂര്‍ ശാസും സംഗീത സംവിധായകന്‍
സജില്‍ വടക്കരയുമാണ് ഗുരുവിനായി ഗാനം പുറത്തിറക്കിയത്. മാപ്പിളപ്പാട്ടിലെ എക്കാലത്തെയും ഹിറ്റുപാട്ടുകളില്‍ ഒന്നായ ‘ഉടനെ കഴുത്തെന്‍േറതറുക്കൂ ബാപ്പാ’ എന്ന് തുടങ്ങുന്ന ഗാനം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തനിമയില്‍ പാടി അവതരിപ്പിച്ചിരിക്കുകയാണ്. ഗായകനും ടീം അറേബ്യ എം.ഡിയുമായ ഗഫൂര്‍ ശാസും 10 വയസ്സുകാരി അപ്സര ശിവപ്രസാദും ആലപിച്ച ഗാനം ഇതിനകം ഒരു ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടത്.
19 വര്‍ഷമായി പ്രധാന ആഘോഷ ദിനങ്ങളോടനുബന്ധിച്ച് വ്യത്യസ്ത സംഗീത പരിപാടികള്‍ ഇവര്‍ തയാറാക്കാറുണ്ട്. ഇതിന്‍െറ ഭാഗമായാണ് ബലിപെരുന്നാള്‍ ദിനത്തില്‍ അതിന്‍െറ സന്ദേശം ഉള്‍ക്കൊണ്ട ഗുരുവിന്‍െറ ഗാനം വീണ്ടും ഇവര്‍ അണിയിച്ചൊരുക്കിയത്. ടീം അറേബ്യയുടെ ബാനറില്‍ ബലിപെരുന്നാള്‍ ദിനത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ ഗാനം പോസ്റ്റ് ചെയ്തത്. പ്രസിദ്ധ മാപ്പിളപ്പാട്ട് രചയിതാവ് പി.ടി. അബ്ദുറഹ്മാന്‍ എഴുതിയ ഗാനം 1970കളിലാണ് പുറത്തുവന്നത്. വടകര കൃഷ്ണദാസിന്‍െറ സംഗീത സംവിധാനത്തില്‍ കൃഷ്ണദാസും വിളയില്‍ ഫസീലയും ആലപിച്ച ഗാനം ഗ്രാമഫോണ്‍ റെക്കോഡുകളിലൂടെയാണ് ആദ്യമായി പുറത്തുവരുന്നത്. ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും ത്യാഗത്തിന്‍െറ കഥ പറയുന്ന ഗാനം മാപ്പിളപ്പാട്ട് സംഗീത ശാഖയിലെ എക്കാലത്തെയും ഹിറ്റ് പാട്ടുകളില്‍ ഒന്നായാണ് കണക്കാക്കുന്നത്.
യു.എ.ഇ ദേശീയ ദിനത്തിന്‍െറ ഭാഗമായി പുറത്തിറക്കിയ സംഗീത ആല്‍ബത്തിന് യു.എ.ഇ സര്‍ക്കാറിന്‍െറ അംഗീകാരം ഇവരെ തേടിയത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.