ദുബൈ: ജുമൈറ ബീച്ച് റെസിഡന്‍സിന് സമീപം നിര്‍മിക്കുന്ന ബ്ളൂവാട്ടര്‍ ഐലന്‍റിലേക്കുള്ള റോഡ്, പാലം നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് ആര്‍.ടി.എ അറിയിച്ചു. ശൈഖ് സായിദ് റോഡിനെ ബ്ളൂവാട്ടര്‍ ഐലന്‍റുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മാണം 85 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ‘ദുബൈ ഐ’ എന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാല്‍ സ്ഥാപിക്കുന്ന ബ്ളൂവാട്ടര്‍ ഐലന്‍റിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.
ശൈഖ് സായിദ്, അല്‍ഖൈല്‍ റോഡുകളില്‍ നിന്ന് ബ്ളൂവാട്ടര്‍ ഐലന്‍റിലേക്ക് നേരിട്ടുള്ള ഗതാഗതം സാധ്യമാക്കുന്ന റോഡ്, പാലം നിര്‍മാണ പദ്ധതിയുടെ ചെലവ് 475 ദശലക്ഷം ദിര്‍ഹമാണ്. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ബ്ളൂവാട്ടര്‍ ഐലന്‍റിലേക്ക് പോഡ്കാര്‍ സര്‍വീസിനുള്ള പാലവും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്. ദ്വീപിനെയും കരയെയും ബന്ധിപ്പിച്ച് കേബിള്‍ കാര്‍ സംവിധാനവും നടപ്പാലവും ഉണ്ടാകും. മെട്രോ സ്റ്റേഷനില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ ദ്വീപിലത്തൊന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു.
മിരാസ് ഹോള്‍ഡിങ് ഗ്രൂപുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇരുദിശകളിലേക്കും രണ്ട് ലെയിനുകള്‍ വീതമുള്ള പ്രധാന മേല്‍പ്പാലത്തിന് 1400 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുണ്ടാകും. പോഡ്കാറുകള്‍ക്കുള്ള 5.5 മീറ്റര്‍ വീതിയുള്ള പാതക്ക് രണ്ട് ലെയിനുകളുണ്ടാകും. ശൈഖ് സായിദ് റോഡില്‍ നിന്ന് രണ്ട് ലെയിന്‍ പാലവും അല്‍ഖൈല്‍ റോഡില്‍ നിന്ന് ഒറ്റവരി റാമ്പും ദ്വീപിലേക്ക് നിര്‍മിക്കുന്നുണ്ട്. ഈ റോഡുകളില്‍ നിന്ന് ദ്വീപിലേക്കുള്ള വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിക്കും. യന്ത്ര ഊഞ്ഞാലിന് പുറമെ താമസ കേന്ദ്രങ്ങളും റീട്ടെയില്‍ ഷോപ്പുകളും വിനോദ കേന്ദ്രങ്ങളുമുള്ള ബ്ളൂവാട്ടര്‍ ഐലന്‍റ് യു.എ.ഇയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.