വിമാനാപകടം: റിപ്പോര്‍ട്ട് എമിറേറ്റ്സ് സ്വാഗതം ചെയ്തു

ദുബൈ: ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടിനെ എമിറേറ്റ്സ് സ്വാഗതം ചെയ്തു. അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നാലേ അപകടത്തിന്‍െറ യഥാര്‍ഥ കാരണം വ്യക്തമാകൂ. എമിറേറ്റ്സ് സ്വന്തം നിലക്കും അന്വേഷണം നടക്കുന്നുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കുന്നതിന് എമിറേറ്റ്സ്,ബോയിങ്, എന്‍ജിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്സ് കമ്പനികള്‍ സഹകരിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സഹകരണം തുടരും. വിമാനത്തിന്‍െറ വിശദമായ സാങ്കേതിക പരിശോധന തുടരും. 34കാരനായ സ്വദേശി പൈലറ്റ് 7500 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളാണ്. അപകടത്തില്‍ പെട്ട തരം ബോയിങ് 777 വിമാനം 5000 മണിക്കൂര്‍ പറത്തിയിട്ടുണ്ട്. അപകടത്തിന് ശേഷം പൈലറ്റിന്‍െറ രക്തപരിശോധനയിലും സംശയകരമായ ഒന്നും കണ്ടത്തെിയിട്ടില്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.