റാസല്‍ഖൈമ: കൃത്യനിര്‍വഹണത്തിനിടെ സ്വജീവന്‍ ത്യജിച്ച ജാസിം ഈസ അല്‍ബലൂഷിയുടെ ജീവിതം വരും തലമുറകള്‍ക്ക് കൂടിയുള്ള ജീവിത സാക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. റാസല്‍ഖൈമയില്‍ റാക് കള്‍ച്ചറല്‍ ആന്‍റ് നോളജ് വികസന വകുപ്പിന്‍െറയും ഗള്‍ഫ് മാധ്യമം വിചാര വേദി റാക് ചാപ്റ്ററിന്‍െറയും സഹകരണത്തോടെ ‘ഗള്‍ഫ് മാധ്യമം’- ‘മീഡിയ വണ്‍’ ടീം ഒരുക്കിയ ജാസിം മരണാനന്തര ബഹുമതി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് മറ്റൊരിടത്തായിരുന്നു ഇത്തരമൊരു വിമാനാപകടം നടന്നിരുന്നതെങ്കില്‍ അത് വന്‍ ദുരന്തമായി തീരുമായിരുന്നു. ദുബൈയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏകോപിച്ച പ്രവര്‍ത്തനമാണ് 300ഓളം ആളുകളകപ്പെട്ട വിമാനാപകടത്തില്‍ ഒരാള്‍ക്ക് പോലും പോറലേല്‍ക്കാതെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞത്. ലോകത്തെ വിസ്മയിപ്പിക്കുന്ന സംഭവങ്ങള്‍ക്കിടയിലും ജാസിമിന്‍െറ കുടുംബം അനുഭവിക്കുന്ന വിഷമം നാം കാണാതെ പോകരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മനുഷ്യത്വം മുറുകെ പിടിച്ച് ജീവിച്ച ജാസിമിന്‍െറ വേര്‍പാടില്‍ വേദിയിലുണ്ടായിരുന്ന കുടുംബത്തോട് വിഷമിക്കേണ്ടതില്ളെന്നും ഒരു മകന് പകരം കേരളത്തിലെ നാല് കോടി ജനങ്ങള്‍ നിങ്ങള്‍ക്ക് മക്കളും സഹോദരങ്ങളുമായുണ്ടെന്നും അദ്ദേഹം ആശ്വസിപ്പിച്ചു.
ജാസിമിന്‍െറ കുടുംബത്തെ കേരളത്തിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് ബന്ധപ്പെട്ടവരില്‍ എത്തിച്ചതായും അദ്ദേഹം സദസ്സിനെ അറിയിച്ചു. കേരളത്തില്‍ വെച്ചും ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി സുനില്‍കുമാര്‍ തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.